കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ ജീവജാലങ്ങളുണ്ടോ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് നാസ...ഉണ്ടായിരിക്കാം... അന്യഗ്രഹജീവികളാണോ?

ചൊവ്വയില്‍ ജീവജാലങ്ങളുണ്ടായിരിക്കാമെന്ന് നാസ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിക്ക് പുറത്ത് ജീവജാലങ്ങളുണ്ടോ. ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യന്‍ ആലോചിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. പല ഗ്രഹങ്ങളെയും കുറിച്ച് ശാസ്ത്രജ്ഞന്‍മാര്‍ ആഴത്തില്‍ പഠിച്ചിട്ടും ഇക്കാര്യത്തില്‍ ഇതുവരെ ആധികാരികമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ജീവജാലങ്ങള്‍ ഭൂമിക്ക് പുറത്തുള്ള ഗ്രഹങ്ങളില്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് പലരും. അന്യഗ്രഹ ജീവികള്‍ സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് പോലും ഇതിന്റെ അടിസ്ഥാനത്തിലാണ്.

ഇപ്പോള്‍ ആ രഹസ്യത്തിന്റെ ചുരുള്‍ അഴിയുകയാണ്. നാസയുടെ റോബോട്ടിക് പര്യവേഷകര്‍ ചൊവ്വയില്‍ പരിശോധനയില്‍ അതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടെന്നല്ല. മറിച്ച് മുമ്പുണ്ടായിരുന്നുവെന്നാണ് നാസ സൂചിപ്പിക്കുന്നത്. അതേസമയം ഇത് അന്യഗ്രഹ ജീവികളാണോയെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ് നാസ.

ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

നാസയുടെ റോബോട്ടിക് പര്യവേഷകര്‍ നടത്തിയ കണ്ടുപിടുത്തം ഞെട്ടിപ്പിക്കുന്നതാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ അടങ്ങിയിട്ടുള്ള ജൈവ പദാര്‍ത്ഥങ്ങളുടെ മിശ്രിതവും ജൈവ വാതകങ്ങളുടെ മാറ്റവും പരിശോധിച്ചാണ് ജീവജാലങ്ങളുടെ സാന്നിധ്യമുണ്ടാകാമെന്ന കണ്ടെത്തലില്‍ നാസ എത്തിയിരിക്കുന്നത്. അതേസമയം മനുഷ്യന്‍ ജീവന്റെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും ഒരുപക്ഷേ മറ്റ് ജീവജാലങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ക്യൂരിയോസിറ്റി റോവര്‍

ക്യൂരിയോസിറ്റി റോവര്‍

ചൊവ്വയിലെ പര്യവേഷണത്തിനായി നാസ പ്രത്യേകം തയ്യാറാക്കിയ വാഹനമാണ് ക്യൂരിയോസിറ്റി റോവര്‍. ഇതിന് പരുക്കന്‍ പ്രതലങ്ങളിലൂടെ സഞ്ചരിക്കാനാവും. ചൊവ്വയിലെ ഗേല്‍ ക്രേറ്ററിലാണ് ഇത് പര്യവേഷണം നടത്തുന്നത്. ചൊവ്വയില്‍ വറ്റിവരണ്ട നദിയെന്ന വിശേഷണവും ഗേല്‍ ക്രേറ്ററിനുണ്ട്. 3.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായതാണ് ഈ നദിയെന്നാണ് നാസയുടെ നിഗമനം. ഗേലിന് നടുവിലായുള്ള എലിസ് മോണ്‍സ് എന്ന പര്‍വതത്തിലാണ് നാസ ഇപ്പോള്‍ പര്യവേഷണം നടത്തുന്നത്.

ജീവന്റെ ആധാരം....

ജീവന്റെ ആധാരം....

ജീവന്‍ നിലനിന്നിരുന്നു എന്ന് കണ്ടെത്തിയത് ചൊവ്വയില്‍ വ്യത്യസ്ത തരത്തിലുള്ള തന്‍മാത്രകളും ചെറുകണികകളും ഇവിടെ ഉള്ളത് കൊണ്ടാണ്. കണികകള്‍ ജീവന് ആധാരമായ ഘടകങ്ങളാണ്. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവജാലങ്ങള്‍ ഉണ്ടാവാമെന്നും പിന്നീട് നശിച്ച് പോയതായിരിക്കാമെന്നും ഇത് തെളിയിക്കുന്നു. ചൊവയ്യില്‍ ജീവനുള്ള ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ജൈവിക കണികകളായ മീഥൈനിന്റെ സാന്നിധ്യവും പര്യവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടത്തിലുള്ളതാണ് ഇവയെന്നും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് എത്ര കാലം വരെ നിലനിന്നിരുന്നു എന്നാണ് ഇനി നാസ പരിശോധിക്കുന്നത്.

സ്രോതസ് കണ്ടെത്തണം...

സ്രോതസ് കണ്ടെത്തണം...

മീഥൈനിന്റെ സ്രോതസ് എവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് ശ്രമകരമെന്ന് നാസ പറയുന്നു. നേരത്തെ മീഥൈന്‍ പാളി പരിശോധിച്ചപ്പോള്‍ ഇത് നേര്‍ത്തതാണെന്നും ചെറിയ ദ്വാരങ്ങള്‍ ഇതിന് ഉള്ളതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ മാത്രമാണ് വേര്‍തിരിച്ച് കാണാന്‍ സാധിച്ചത്. സൗരയൂഥത്തിലെ ഏറ്റവും പഴക്കമേറിയ ചരിത്രമുള്ളത് ചൊവ്വയിലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയുടെ രൂപാന്തര സമയത്ത് ജീവജാലങ്ങള്‍ നിലനിന്നിരുന്നതായും ഇത് എത്രകാലത്തോളം നിലനിന്നിരുന്നു എന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്നും നാസ പറയുന്നു.

ഭൂമിയിലെ ജീവജാലങ്ങള്‍....

ഭൂമിയിലെ ജീവജാലങ്ങള്‍....

ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനിന്നിരുന്നു എന്ന് കണ്ടെത്തിയ അതേ രീതിയിലാണ് ചൊവ്വയില്‍ ജീവജാലങ്ങളുണ്ടെന്ന് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. എന്നാല്‍ ജൈവിക കണങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാവുന്നതല്ലെന്ന് നാസ പറഞ്ഞു. അത് കാര്‍ബണ്‍ അടങ്ങിയ കണങ്ങളാണ്. ഭൂമിയില്‍ ജീവന്റെ കണങ്ങള്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകം ഇവയാണ്. നേരത്തെ ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളമുണ്ടായിരുന്നുവെന്നും നാസ കണ്ടെത്തിയിരുന്നു. ഇപ്പോഴുള്ള അതേ രീതിയിലായിരുന്നു അതിന്റെ കണ്ടെത്തലും. എന്നാല്‍ സൂര്യനില്‍ നിന്നുള്ള ശക്തമായ വാതക തരംഗങ്ങളാണ് ഇവ ഇല്ലാതാക്കിയതെന്നും നാസ കണ്ടെത്തിയിരുന്നു.

അന്യഗ്രഹ ജീവികളോ?

അന്യഗ്രഹ ജീവികളോ?

ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ എല്ലാ ഘടകങ്ങളും ചൊവ്വയിലുണ്ടെന്ന് ആവര്‍ത്തിച്ച് പറയുകയാണ് നാസ. വെള്ളവും ജീവകണങ്ങളും നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളാണ്. എന്നാല്‍ ഇവ ശരിക്കും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും നാസ വ്യക്തമാക്കി. അതേസമയം അന്യഗ്രഹ ജീവികള്‍ എന്ന സങ്കല്‍പ്പം വിശ്വാസ യോഗ്യമാണെന്ന് തെളിയിക്കാന്‍ ചിലപ്പോള്‍ സാധിച്ചേക്കുമെന്നും നാസ പറയുന്നു. പ്‌ക്ഷേ അത് കൂടുതലും സിനിമാ സങ്കല്‍പ്പമാണെന്നും അതിന്റെ രൂപം പോലും അങ്ങനെയാവണമെന്നില്ലെന്നും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

എസി പ്രവർത്തന രഹിതമായി; ഫാൻ വേണമെന്ന ആവശ്യവും അധികൃതർ നിഷേധിച്ചു, ജീവൻ പോയത് 5 രോഗികളുടെ!എസി പ്രവർത്തന രഹിതമായി; ഫാൻ വേണമെന്ന ആവശ്യവും അധികൃതർ നിഷേധിച്ചു, ജീവൻ പോയത് 5 രോഗികളുടെ!

പ്രണബിന്റെ സന്ദര്‍ശനത്തെ പുകഴ്ത്തി അദ്വാനി... ദേശീയത ഉയര്‍ത്തിപ്പിടിച്ചു... അസഹിഷ്ണുതയെ ഇല്ലാതാക്കുംപ്രണബിന്റെ സന്ദര്‍ശനത്തെ പുകഴ്ത്തി അദ്വാനി... ദേശീയത ഉയര്‍ത്തിപ്പിടിച്ചു... അസഹിഷ്ണുതയെ ഇല്ലാതാക്കും

English summary
Newest NASA Discoveries Could Boost Search For Ancient Life On Mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X