കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്‍ നാളെ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കും; ക്യാപ്പിറ്റോളില്‍ കനത്ത സുരക്ഷ

Google Oneindia Malayalam News

ഷിംഗ്‌ടണ്‍: അമേരിക്കയുടെ പ്രസിഡന്റ്‌ ആയി ജോബൈഡനും വൈസ്‌ പ്രസിഡന്റായി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അധികാരമേറ്റയുടന്‍ ഡൊണാള്‍ഡ്‌ ട്രംപിന്റെ വിവാദപരമായ പത്തോളം തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ അധികാരമേറ്റ ആദ്യ ദിനം തന്നെ പുറപ്പെടുവിക്കുമെന്ന്‌ പുതിയ പ്രസിഡന്റ്‌ ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില മുസ്ലീം രാജ്യങ്ങളില്‍ നിന്ന്‌ അമേരിക്കയിലേക്കുള്ള യാത്ര വിലക്കും നിര്‍ത്തലാക്കും.

അധികാരമേറ്റെടുക്കുന്ന വേളയില്‍ വലിയ സുരക്ഷാ ക്രമീകരണമാണ്‌ സൈന്യം ഒരുക്കിയിരിക്കുന്നത്‌. പാര്‍ലമെന്റ്‌ മന്ദിരമായ യുഎസ്‌ കാപ്പിറ്റോളിന്‌ 25000 നാഷ്‌ണല്‍ ഗാര്‍ഡുകളെ വിന്യസിച്ചു. ഇതിന്‌ പുറമേ നൂറുകണക്കിന്‌ പോലീസുകാരും, മറ്റ്‌ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്‌. പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ പുറമേ വൈറ്റ്‌ ഹൗസ്‌, പെന്‍സില്‍വേനിയ അവന്യുവിന്റെ പ്രധാനഭാഗങ്ങളും അടച്ചു. എട്ടടിയോളം ഉയരത്തില്‍ കൂറ്റന്‍ ബാരിക്കേഡുകളും റോഡില്‍ സ്ഥാപിച്ചു.

joe biden

അതേ സമയം ജോബൈഡന്‍ അധികാരമേല്‍ക്കുന്നതിന്‌ മുന്‍പ്‌ തന്നെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ വാഷിങ്‌ടണ്‍ വിട്ടേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ജോബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ നേരത്തെ അറിയിച്ചിരുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെന്‍സ്‌ ചടങ്ങില്‍ പങ്കെടുക്കും.
അമേരിക്കയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതു മുതല്‍ അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇതുവരെയും സംഭവിക്കാത്ത രാഷ്ട്‌ട്രീയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ്‌ രാജ്യം സാക്ഷിയായത്‌. ആദ്യം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ നിലിവലെ പ്രസിഡന്റ്‌ രംഗത്തെത്തിയതോടെയാണ്‌ സംഘര്‍ഷങ്ങള്‍ക്കു തുടക്കമാകുന്നത്‌. പിന്നീട്‌ അമേരിക്കന്‍ ജനാധിപത്യത്തിനു തന്നെ ഏറ്റവും വിലിയ നാണക്കേടായി മാറി ക്യാപ്പിറ്റോള്‍ ആക്രമണം. അമേരിക്കന്‍ പാര്‍ലമെന്റ്‌ മന്ദിരമായ ക്യാപ്പിറ്റോളിന്‌ അകത്തും പുറത്തും ട്രംപ്‌ അനുകൂലികള്‍ നടത്തിയ സംഘര്‍ഷത്തില്‍ 5 പേരാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തെ തുടര്‍ന്ന്‌ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ നേരിടേണ്ടി വന്നു ട്രംപിന്‌. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടു തവണ ഇംപീച്ച്‌ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റെന്ന നാണക്കേടുമായാണ്‌ ട്രംപ്‌ വൈറ്റ്‌ ഹൗസില്‍ നിന്നും പുറത്തേക്ക്‌ പോകുന്നത്‌.

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൊവിഡ്‌ ബാധിതരുള്ള രാജ്യം അമേരിക്കയാണ്‌. ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചതും അമേരിക്കയിലാണ്‌. കൊവിഡ്‌ മുതല്‍ തകര്‍ന്ന സാമ്പത്തികരംഗം വരെ ട്രംപ്‌ ഭരണകൂടത്തിന്റെ കീഴില്‍ കുത്തഴിഞ്ഞു പോയ അമേരിക്കയെ തിരികെ പഴയ പ്രതാപകാലത്തേക്ക്‌ നയിക്കുകയെന്ന വലിയ വെല്ലുവിളിയാണ്‌ നാളെ അധികാമേല്‍ക്കുന്ന നിയുക്ത പ്രസിഡന്റ്‌ ജോബൈഡന്റെ മുന്‍പിലുള്ളത്‌.

English summary
newly elected US president joe biden and vice president kamala haris take oath tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X