സൗദി: ലോകത്ത് ഒരു ദന്പതിമാരും ഇങ്ങനെ വേര്‍പിരിഞ്ഞിട്ടുണ്ടാകില്ല
റിയാദ്: കലഹത്തോടെയും കോടതി കയറിയും പൊലീസിന്റെ സഹായം തേടിയുമൊക്കെയാണ് പല ദമ്പതിമാരും വിവാഹ മോചനം തേടുന്നത്. അതേ സമയം ഏറെ ഇഷ്ടത്തോടെ നല്ല സുഹൃത്തുക്കളായി വിവാഹ മോചനം നടത്തിയ രണ്ട് ദമ്പതിമാരെ പരിചയപ്പെടാം. ഇവര്‍ സൗദി അറേബ്യക്കാരാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹമെന്ന് പറഞ്ഞാല്‍ പോലും രണ്ട് പേരുടേയും ഇഷ്ടത്തോടെ നടന്നതല്ല. നല്ല സുഹൃത്തുക്കളായിരുന്ന നധുവിന്റേയും വരന്റേയും മാതാപിതാക്കള്‍ ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. രണ്ട് പേരുടേയും അച്ഛന്‍മാര്‍ ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇറുവരേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിയ്ക്കുകയായിരുന്നു.

വിവാഹത്തിന് ശേഷം തങ്ങള്‍ക്ക് ഒരിയ്ക്കലും ഒന്നിച്ച് പോകാന്‍ കഴിയില്ലെന്ന് ദമ്പതിമാര്ഡ മനസിലാക്കി. ഇരുവരും പരസ്പരം വഴക്കിടുകയോ പഴി ചാരുകയോ ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ഒടുവില്‍ വേര്‍പിരിയാന്‍ തന്നെ ഇവര്‍ താരുമാനിച്ചു. തീര്‍ത്തും സ്വകാര്യമായ ഒരു വിരുന്നൊരുക്കി ആ വിരുന്നില്‍ പരസ്പരം പൂക്കളും സമ്മാനങ്ങളും കൈമാറി അവര്‍ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു. സൗദിയെ ബഹയിലാണ് സംഭവം. സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications