സൗദി: വിവാഹശേഷം നവവധു മുങ്ങി, കാത്തിരുന്ന് മടുത്ത വരന്‍ പൊലീസിനെ വിളിച്ചു
റിയാദ്: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിനെ കാണാനില്ല. സൗദിയിലാണ് 19 കാരിയായ നവവധുവിനെ കാണാതായത്. സ്വന്തം മാതാപിതാക്കളുടെ അടുത്തേയ്ക്ക് പോവുകയാണെന്ന് ഇവര്‍ ഭര്‍ത്താവിനെ അറിയിച്ചു.
സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ വധു അല്‍ ഖാര്‍ജിലുള്ള വീട്ടില്‍ വസ്ത്രം മാറുന്നതിനായാണ് എത്തിയത്. തന്റെ അച്ഛന്റെ വീട്ടിലേയ്ക്ക് പോകണമെന്ന് ഭര്‍ത്താവിനോട് ഇവര്‍ പറഞ്ഞു. വധുവിനെ കാത്ത് ഏറെ നേരം കാത്തിരുന്നെങ്കലും അവര്‍ എത്തിയില്ലെന്ന് നവ വരന്‍ പറയുന്നു.

കാണാതായതോടെ യുവതിയുടെ ഫോണിലേയ്ക്ക് പലവവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചത്. അന്വേഷണം നടത്തിയെങ്കിലും യുവതിയെ ഇതുവരേയും കണ്ടെത്താനായില്ല.












Click it and Unblock the Notifications