കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്ത് ആചാരം! നവദമ്പതികൾ 3 ദിവസത്തേക്ക് ശൗചാലയം ഉപയോഗിക്കരുത്, പ്രത്യേക കാവലും

Google Oneindia Malayalam News

വിവാഹവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വിചിത്രമായ പല ആചാരങ്ങളും ഉണ്ട്. എന്നാൽ ഇന്തോനേഷ്യയിലേത് അൽപം കടന്ന കൈ ആയിപ്പോയെന്ന് പറയേണ്ടി വരും. എന്താണന്നല്ലേ? നവദമ്പതികൾക്ക് ആദ്യ മൂന്ന് ദിവസത്തേക്ക് ടോയ്‌ലെറ്റിൽ പോകാൻ അനുമതി നൽകില്ലത്രേ. ടിഡോംഗ് ഗോത്ര വിഭാഗത്തിന്റേയതാണ് ഈ വിചിത്ര ആചാരം.

ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും മധ്യേ ബോർണിയോയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗമാണ് ടിഡോംഗ്. ഇവരുടെ ആചാര പ്രകാരം വധൂവരൻമാർക്ക് മൂന്ന് ദിവസത്തേക്ക് ശുചിമുറി ഉപയോഗിക്കരുത്.ആചാരം തെറ്റിച്ചാൽ ദാമ്പത്യ ബന്ധം തകരാനോ പങ്കാളിയുടെ മരണത്തിനോ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കാനോ കാരണമാകുമത്രേ.

marriage6-1593364017.jpg

അതുകൊണ്ട് വിവാഹം കഴിഞ്ഞ പിന്നാലെ ദമ്പതിമരെ പ്രത്യേക മുറിയിലാണ് താമസിപ്പിക്കുക.ഇവരെ നിരീക്ഷിക്കാൻ ശക്തമായ കാവൽ തന്നെ ബന്ധുക്കൾ ഏർപ്പെടുത്തും. മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കും ഇവരുടെ ഭക്ഷണവും വെള്ളം കുടിയുമെല്ലാം.

ഈ കാലയളവിൽ ദമ്പതികൾക്ക് വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ കുടുംബക്കാർ നൽകുകയുള്ളൂ. മൂന്ന് ദിവസം കഴിഞ്ഞാൽ ദമ്പതിമാരെ കുളിപ്പിക്കും. ഇതിന് ശേഷം അവർക്ക് ശുചിമുറി ഉപയോഗിക്കാം.ഈ വെല്ലുവിളി മറികടക്കുന്ന ദമ്പതികൾക്ക് മാത്രമേ ദീർഘകാല ദാമ്പത്യം സാധ്യമാകൂ എന്നും പരാജയപ്പെടുന്നവർക്ക് ദാമ്പത്യത്തിൽ ദൗർഭാഗ്യമുണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.

'ലോകം മുഴുവൻ എതിര് നിന്നാലും എനിക്ക് ഇഷ്ടപ്പെട്ടയാൾക്കൊപ്പം നിൽക്കും'; മറുപടിയുമായി സൂരജ്'ലോകം മുഴുവൻ എതിര് നിന്നാലും എനിക്ക് ഇഷ്ടപ്പെട്ടയാൾക്കൊപ്പം നിൽക്കും'; മറുപടിയുമായി സൂരജ്

'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Newlyweds do not allowed to use toilet for 3 days; bizarre ritual in Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X