കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണ വ്യാപാര രംഗത്തും ഇനി നൂതന സാങ്കേതിക വിദ്യ: മലബാര്‍ ഗോള്‍ഡ് പുതിയ ദൗത്യത്തിന്!!

  • By Desk
Google Oneindia Malayalam News

ദുബായ് : പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നിര്‍മിത ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ആദ്യത്തെ ആഗോള ഇന്ത്യന്‍ ആഭരണ വ്യാപാര ശൃംഖലയായി മാറുന്നു. ഡിജിറ്റല്‍ സാങ്കേതിക സേവനരംഗത്തെ മുന്‍നിര കമ്പനിയായ ക്യാപ്പിലറി ടെക്‌നോളജീസാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെയും വിദേശത്തെയും 220 റീട്ടയില്‍ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങളെ യോജിപ്പിച്ചു ഏകജാലക ഉപഭോക്തൃ ഇടപാട് നടത്താനുള്ള സംവിധാനം നവീകരിച്ചു നിര്‍മിത ബുദ്ധി വേദികയില്‍ ബൃഹദ് രേഖാവലി (Big Data) സാങ്കേതികവിദ്യയിലേക്ക് മാറുന്നത്.

ഇത് വഴി ഷോറൂമുകളിലെയും ഓണ്‍ലൈന്‍ മുഖേനയുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വ്യാപാരങ്ങളില്‍ ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍, അഭിരുചികള്‍, മാര്‍ക്കറ്റ് പ്രവണതകള്‍ എന്നിവ ഒരൊറ്റ സംവിധാനത്തില്‍ നിമിഷാര്‍ദ്ധം മനസ്സിലാക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇന്ത്യക്കു പുറത്തു കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നേടിയെടുത്ത 3.5 കോടി സ്ഥിര ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരൊറ്റ സംവിധാനത്തില്‍ കൊണ്ടുവരുമ്പോള്‍ തങ്ങള്‍ക്കു ഈ രംഗത്ത് ഏറ്റവും മികച്ച സേവനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ആഗോള ചെറുകിട വ്യാപാര മേഖലയിലെ സേവന സാങ്കേതികവിദ്യയില്‍ വന്ന കുതിച്ചുചാട്ടം മനസ്സിലാക്കിയാണ് തങ്ങള്‍ ഈ ചുവടുവെപ്പ് നടത്തുന്നതെന്നും ഷംലാല്‍ പറഞ്ഞു.

photo-2018

ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആവര്‍ത്തിച്ചു സന്ദര്‍ശിക്കുന്ന ഷോറൂമുകള്‍ ആ വിവിരങ്ങളും അവരുടെ ആവശ്യങ്ങളും ക്രോഡീകരിച്ചു അപഗ്രഥിക്കുകയും ഉപഭോക്താക്കളുടെ തന്നെ ഗുണത്തിനായി എല്ലാ ശാഖകളിലും ഒരേ സമയത്തു ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണ് തങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു ക്യാപ്പിലറി ടെക്‌നോളജീസിന്റെ സി.എം.ഒയും ഗ്ലോബല്‍ സ്ട്രാറ്റജി വൈസ് പ്രെസിഡന്റുമായ സുനില്‍ സുരേഷ് പറഞ്ഞു. ഇത് ഈ രംഗത്ത് മികച്ച അവസരങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനു നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

English summary
news about technology in gold trade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X