കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരച്ചിലടക്കാനായില്ല; വാര്‍ത്താ വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ടിവി അവതാരക (വീഡിയോ)

  • By Desk
Google Oneindia Malayalam News

അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മതാപിതാക്കളില്‍ നിന്ന വേര്‍തിരിച്ചു നിര്‍ത്തുന്ന ട്രംപിന്റെ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലോക വ്യാപകമായി ഉയരുന്നത്. ട്രംപിന്റെ ഈ നയത്തിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്ത് വരികയും നയത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ഇതിനേ തുടര്‍ന്ന അമേരിക്ക യുഎന്‍ മുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ട്രംപിന്റെ നീക്കം അധാര്‍മ്മികവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ട്രംപിന്റെ നയത്തേക്കുറിച്ചുള്ള വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെ പൊട്ടിക്കരഞ്ഞ വാര്‍ത്താ അവതാരകയുടെ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ട്രംപിന്‍റെ നയം

ട്രംപിന്‍റെ നയം

അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോയാണ് വാര്‍ത്താ വായനക്കിടെ പൊട്ടിക്കരഞ്ഞത്. ട്രംപിന്റെ നയത്തേക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടെ കരച്ചിലടക്കാന്‍ പാടുപെടുന്ന അവതാരകയെ വീഡിയോയില്‍ കാണാം കഴിയും. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികളായ മാതാപിതിക്കളുടെ കുഞ്ഞുങ്ങളെ അവരില്‍ നിന്ന് വേര്‍പ്പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു റേച്ചല്‍ വായിച്ചിരുന്നത്.

അഭയാര്‍ത്ഥി

അഭയാര്‍ത്ഥി

സാധാരപോലെ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കേയാണ് ട്രംപിന്റെ ഫാമിലി സെപറേഷന്‍ പോളിസിയേക്കുറിച്ചുള്ള വാര്‍ത്ത റേച്ചലിന് വായിക്കാന്‍ കിട്ടുന്നത്. അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുയും കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു എന്നുള്ള വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാവാതെ റേച്ചല്‍ കരയുകയായിരുന്നു

വാര്‍ത്ത

വാര്‍ത്ത

കുട്ടികളെ മതാപിതാക്കളില്‍ നിന്ന് നിര്‍ബന്ധപ്പൂര്‍വം വേര്‍പ്പെടുത്തുന്ന വാര്‍ത്ത വായിച്ചി പൂര്‍ത്തിയാക്കാനാവാതെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി അവര്‍ റിപ്പോര്‍ട്ടറോട് ആവശ്യപ്പെടുകയായിരുന്നു. റേച്ചലിന്റെ ഈ കരച്ചില്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുയാണ്. ഇതോടൊപ്പം തന്നെ ട്രംപിന്റെ നയത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നണ്ട്.

മാപ്പ്

മാപ്പ്

പിന്നീട് തനിക്ക് വാര്‍ത്ത വായനക്കിടെ തെറ്റ് പറ്റിയെന്ന് സംഭവത്തില്‍ മാപ്പ് പറയുന്നുവെന്നും രേച്ചല്‍ ട്വീറ്റ് ചെയ്തു. തടസ്സങ്ങളില്ലാതെ വാര്‍ത്ത വായിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പക്ഷെ ആ വാര്‍ത്ത കണ്ടപ്പോള്‍ ഒന്നും പറയാന്‍ വയ്യാതായെന്നും അവര്‍ ട്വീറ്റ് ചെയ്തു. സംഭവിത്തില്‍ റേച്ചലിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി.

നയത്തിനെതിരെ

നയത്തിനെതിരെ

അതേസമയം ട്രംപിന്റെ നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മൃഗങ്ങളെപ്പോലെ കുട്ടികളെ കൂട്ടിലിട്ടിരിക്കുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മതാപിതാക്കളില്‍ നിന്ന് കുട്ടികളെ ബലപ്രയോഗത്തിലൂടെ അടര്‍ത്തിമാറ്റപ്പെടുമ്പോള്‍ ഉണ്ടാവുന്ന കരിച്ചില്‍ വേദനിപ്പിക്കുന്നു എന്നുമായിരുന്നു ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ പ്രതികരണം

വീഡിയോ

ട്വിറ്റര്‍ വീഡിയോ

English summary
News Anchor Breaks Down on Live TV While Reading Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X