ഒമാനില്‍ വാഹനാപകടം; മലപ്പുറം സ്വദേശിയും ഭാര്യാമാതാവും മരിച്ചു
ഒമാനിലെ ബര്‍കയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മലപ്പുറം വളാഞ്ചേരി സ്വദേശി അമീര്‍ ഭാര്യാമാതാവ്, ജമീല എന്നിവരാണ് മരിച്ചത്.
ഒമാന്‍: ഒമാനിലെ ബര്‍കയില്‍ ആറംഗ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു. നഖലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലപ്പുറം വളാഞ്ചേരി സ്വദേശി പൊട്ടച്ചോല അമീര്‍ (33) ഭാര്യാ മാതാവ് ജമീല (45) എന്നിവരാണ് മരിച്ചത്. അമീറിന്റെ മക്കളായ ദില്‍ഹ സാബി, ഫാത്തിമ ജിഫ്‌ന എന്നിവരെ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്ന അമീറിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്ന അമീറും കുടുംബവും സഞ്ചരിച്ച കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

10 വര്‍ഷമായി അമീന്‍ ഒമാനിലാണ് ജോലി ചെയ്യുന്നത്. പച്ചക്കറി കടയില്‍ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുമ്പാണ് സ്വന്തമായി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. അപകട വിവരമറിഞ്ഞ് യുഎഇയിലായിരുന്ന അമീറിന്റെ പിതാവ് ഒമാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications