കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

NEWS MAKER 2021: ആരാണ് പരാഗ് അ‌ഗ്രവാൾ ? കൂടുതൽ അറിയാം

NEWS MAKER 2021: ആരാണ് പരാഗ് അ‌ഗ്രവാൾ ? കൂടുതൽ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: 2021 - ലെ വാർത്താ പ്രധാന്യമുളള താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് പരാഗ് അ‌ഗ്രവാൾ. ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇദ്ദേഹം 2021 - ൽ മികച്ച ജന ശ്രദ്ധയാണ് നേടിയിരിക്കുന്നത്. ജാക്ക് ഡോർസിയുടെ പിൻഗാമിയായി ട്വിറ്ററിന്റെ തലപ്പത്ത് നില ഉറപ്പിച്ച വ്യക്തിയാണ് ഇന്ത്യൻ വംശജനായ പരാഗ് അ‌ഗ്രവാൾ.

Parag Agrawal

ആരാണ് പരാഗ് അ‌ഗ്രവാൾ ?

മെയ് 21 , 1984 - ൽ രാജസ്ഥാനിലെ അജ്മീറിൽ അഗർവാൾ ജനച്ചു. പിതാവ് ഇന്ത്യൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. അമ്മ വിരമിച്ച സ്കൂൾ അധ്യാപിക. ജനിച്ചത് രാജസ്ഥാനിൽ ആണെങ്കിലും വളർന്നത് മുംബൈയിൽ.

അറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ ഇദ്ദേഹത്തിന്റെ പഠനത്തിന് തുടക്കം. തുടർന്ന് പഠിച്ചത് ഐ .ഐ .ടി. ബോംബെയിൽ. ബോംബെ ഐ ഐ ടി യിലെ പഠനത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പരാഗ് അഗ്രവാള്‍ ഗവേഷണം പൂര്‍ത്തിയാക്കി. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്‍റേണ്‍ഷിപ്പ് ചെയ്തു. 2011 - ഒക്ടോബറിൽ പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്‍റെ ഭാഗമായി. 2017 - ല്‍ ചീഫ് ടെക്നോളജി ഓഫീസർ ആയി. ഒരു ഇന്ത്യൻ വംശജനായ ഇദ്ദേഹം ഡോർസിയുടെ വിശ്വസ്തൻമാരിൽ ഒരുവൻ എന്നും അറിയപ്പെടുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ എല്ലാവരും മുസ്ലീംങ്ങളാണോ? പ്രചാരണത്തിന് പിന്നിൽമന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ എല്ലാവരും മുസ്ലീംങ്ങളാണോ? പ്രചാരണത്തിന് പിന്നിൽ

ട്വറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ആണ് പരാഗ് അഗ്രവാളിനെ ട്വീറ്റർ സി ഇ ഒ ആയി തീരുമാനിച്ചത്. ഇതോടെ, സുന്ദർ പിച്ചൈ, സത്യ നദെല്ല തുടങ്ങിയ ഇന്ത്യൻ വംശജരായ സിലിക്കൺ വാലി സി ഇ ഒ മാരുടെ നിരയിലേക്ക് പരാഗ് അഗ്രവാളും എത്തുകയായിരുന്നു. പുതിയ സി. ഇ .ഒ. എത്തിയതോടെ ട്വിറ്റർ ഓഹരികൾ ഉയർന്ന നേട്ടം കൈവരിച്ചതായി റിപ്പോർട്ടുരൾ ഉണ്ട്.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

അതേസമയം, കമ്പനിയെ പടുത്തുയർത്തുന്നതിന് സഹായിച്ച എല്ലാ നിർണായക തീരുമാനങ്ങൾക്കും പിന്നിൽ അ‌ഗ്രവാൾ ഉണ്ടായിരുന്നെന്ന് ഡോർസി വ്യക്തമാക്കിയിരുന്നു. അതിനൊപ്പം അ‌ഗ്രവാളിന്റെ സ്ഥാനാരോഹണത്തിൽ എതിർപ്പുകൾ ഒന്നും തന്നെ ഉയർന്നില്ല എന്നതും ശ്രദ്ധേയം ആണ്.

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

English summary
News Maker 2021: Who Is Parag Agrawal? The New CEO Of Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X