കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടായത് ചരിത്രങ്ങൾ: യുഎസ് വൈസ് പ്രസിഡന്റായി അധികാരത്തിലേക്ക് അറിയാം കമലാ ഹാരിസിനെ....

Google Oneindia Malayalam News

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിതയെന്നും ആദ്യത്തെ ഇന്തോ- അമേരിക്കൻ, ആദ്യത്തെ ഏഷ്യൻ- അമേരിക്കൻ എന്നീ ചരിത്രങ്ങളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കമലാഹാരിസ് കുറിച്ചത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ജോ ബൈഡനൊപ്പം ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് കീഴിൽ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

യുഎസിൽ മുൻനിര രാഷ്ട്രീയ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാലമിതുവരെയും മൂന്ന് സ്ത്രീകൾ മാത്രമാണ് മത്സരിച്ചിട്ടുള്ളതെന്നാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. 2008ൽ അലാസ്ക ഗവര്‍ണറായിരുന്ന സാറാ പാലിനും 1984 ന്യൂയോര്‍ക്കിൽ നിന്നുള്ള ജെറാള്‍ഡൈൻ ഫെറാനോയും മത്സരിച്ചിരുന്നെങ്കിലും ഇരുസ്ഥാനാര്‍ഥികൾക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

 kamala-harris4-15

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കമല കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി, സാൻഫ്രാൻസികോ ഡിസ്ട്രിക്ട് അറ്റോര്‍ണി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നിട്ടുണ്ട്. ഈ പദവികൾ വഹിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരിഇന്തോ അമേരിക്കൻ വംശജയുയുമായിരുന്നു കമലാ ഹാരിസ്. ഇതും മറ്റൊരു ചരിത്രമാണ്. ഇതിനെല്ലാം ശേഷമാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം. ആദ്യ വനിതാ വൈസ് പ്രസിഡന്റ് താനാണെങ്കിലും ഈ സ്ഥാനത്തെത്തുന്ന അവസാന വനിത താനായിരിക്കില്ലെന്നാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കമല പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ വംശജയെന്ന രീതിയിൽ മാധ്യമങ്ങൾ കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഏറെ ആഘോഷിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് വേണ്ടി അങ്കത്തട്ടിലിറങ്ങിയപ്പോൾ സ്ത്രീ വോട്ടുകളും കറുത്ത വംശജരുടെ വോട്ടുകളും തങ്ങൾക്കൊപ്പം നിർത്താൻ കമലയ്ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

1964ൽ ഒക്ടോബർ 20ന് കാലിഫോർണിയയിലെ ഓക് ലാൻഡയിലാണ് കമലയുടെ ജനനം. ഇന്ത്യക്കാരിയായ അമ്മ ശ്യാമള ഗോപാലനാവട്ടെ തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ്. ചൈന്നൈയിൽ നിന്ന് യുഎസിലേയ്ക്ക് കുടിയേറിയ ഒരു ക്യാൻസര്‍ ഗവേഷകയും പൗരാവകാശ പ്രവര്‍ത്തകയുമായിരുന്നു കമലയുടെ അമ്മ ശ്യാമള ഗോപാലൻ . എന്നാൽ താൻ അമേരിക്കക്കൻ പൌരയാണെന്നാണ് കമല സ്വയം വിശേഷിപ്പിക്കുന്നത്. കാലിഫോർണിയ സെനറ്റായി സേവനമനുഷ്ഠിച്ചിരുന്ന കമലയുടെ അച്ഛൻ ഡൊണാൾഡ് ഹാരിസ് ജമൈക്കൻ പൌരനാണ്. ഹാരിസും ശ്യാമള ഗോപാലനും പിന്നീട് വേർപിരിഞ്ഞുവെങ്കിലും തികച്ചും അച്ഛന്റെ അതേ സംസ്കാരത്തിൽ തന്നെയാണ് അവർ തന്റെ രണ്ട് പെൺമക്കളെയും വളർത്തിയതും വിദ്യാഭ്യാസം നൽകിയതും.

വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലൻ പിൽക്കാലത്ത് ഡൊണാൾഡ് ഹാരിസുമായി പരിചയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ കമല ഹാരിസിന് അഞ്ചുവയസുള്ളപ്പോള്‍ ശ്യാമളയും ഹാരിസും വേർപിരിയുകയായിരുന്നു. പിന്നീട് ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്.

തുടർന്നും അമേരിക്കയിൽ തന്നെ കഴിഞ്ഞ കമല വാഷിംഗ്ടൺ ഡിസിയിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് യുസി ഹേസ്റ്റിംഗ്സിൽ നിയമപഠനം പൂർത്തിയാക്കുകയായിരുന്നു. ഇതിന് ശേഷം ഹാരിസ് അൽമേഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ എട്ട് വർഷത്തോളം സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിലായിരുന്നു കമല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
തുടർന്ന് 2004 മുതൽ 2011 വരെയുള്ള കാലയളവിൽ സാൻ ഫ്രാൻസിസ്കോയുടെ ജില്ലാ അറ്റോർണിയായും 2011 മുതൽ 2017 വരെ കാലിഫോർണിയയിലെ അറ്റോർണി ജനറലായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
ട്രംപ് വാ പൊളിച്ചിരിക്കും..കമല കീഴടക്കിയ റെക്കോർഡ് കേട്ടാൽ

English summary
News Maker: US Vice president Kamala Harris became News maker of 2020 with records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X