പത്രത്തില്‍ കാമസൂത്രയുടെ പടം, ഖത്തറില്‍ എഡിറ്റര്‍ രാജിവെച്ചു
ദോഹ: ഖത്തറിലെ പ്രമുഖ വാര്‍ത്താ ദിനപ്പത്രമായ അല്‍ - ഷാര്‍ഖ് ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ജാബര്‍ അല്‍ ഹര്‍മി രാജിവെച്ചു. അബദ്ധവശാല്‍ കാമസൂത്രയിലെ രംഗങ്ങള്‍ പത്രത്തില്‍ അച്ചടിച്ചുവന്നതാണ് രാജിക്ക് കാരണമായത്. പത്രത്തിന്റെ ആരോഗ്യം പേജില്‍ മൈലാഞ്ചിയിട്ട കൈകളുടെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്.
എന്നാല്‍ കൈയ്യില്‍ വരച്ചുവച്ചിരുന്നത് കാമസൂത്രയിലെ വിവിധ രംഗങ്ങളായിരുന്നു. ചിത്രം അച്ചടിച്ച് വന്നതിന് പിന്നാലെ താന്‍ എഡിറ്റര്‍ സ്ഥാനം രാജിവെക്കുന്നതായി ജാബര്‍ അല്‍ ഹര്‍മി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അബദ്ധം പിണഞ്ഞതിന്റെ ധാര്‍മിക ഉത്തരവാദിത്തം കണക്കിലെടുത്താണ് ജാബര്‍ അല്‍ ഹര്മിയുടെ രാജി.

അല്‍ - ഷാര്‍ഖ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഇദ്ദേഹം. ഇത്രയും ഗുരുതരമായ തെറ്റ് സംഭവിച്ച ശേഷം മാപ്പ് പറഞ്ഞാല്‍ പോര എന്ന് അദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. തങ്ങള്‍ മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ ഒരുതരത്തിലും ലംഘിക്കപ്പെടരുത്. താന്‍ രാജിക്കത്ത് സമര്‍പ്പിക്കുകയാണ് - അദ്ദേഹം പറഞ്ഞു.
തന്റെ 25 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഇതെന്ന് ഹര്‍മി പറഞ്ഞതായി എ എഫ് പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹര്മിയുടെ രാജി ബോര്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല. പത്രം കണ്ട പലര്‍ക്കും കാര്യം മനസിലായിട്ടില്ല എന്നതാണ് ഏറെ രസകരം. മറ്റ് ചിലര്‍ പറയുന്നത് യുവതിയുടെ കൈയില്‍ ചിത്രപ്പണി നടത്തിയ ആള് ആരാണ് എന്നറിയണമെന്നാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications