കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെയ്റ്റ് പ്രസവിച്ചിട്ടല്ല, കുഞ്ഞ് വളര്‍ന്നത് വാടകഗര്‍ഭപാത്രത്തില്‍?

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ രാജകുടുംബത്തില്‍ അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച പെണ്‍കുഞ്ഞിനെച്ചൊല്ലി വാര്‍ത്തകളും വിവാദങ്ങളും അവസാനിക്കുന്നില്ല. ക്ഷമിക്കണം കുഞ്ഞല്ല, കുഞ്ഞിന്റെ അമ്മയായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റാണ് വിവാദ വാര്‍ത്തകളിലെ നായിക. പ്രസവം കഴിഞ്ഞ് അഞ്ചുമണിക്കൂര്‍ പോലും തികയുന്നതിന് മുമ്പ് മണി മണിപോലെ കെയ്റ്റ് എഴുന്നേറ്റ് നടന്നതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

എന്നാല്‍ യഥാര്‍ഥത്തില്‍ കെയ്റ്റ് പ്രസവിച്ചിട്ടില്ല എന്ന് പ്രമുഖ റഷ്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതോടെ ചര്‍ച്ചയുടെ സ്വഭാവം മാറി. വൈദ്യശാസ്ത്രജ്ഞരും അമ്മമാരും കെയ്റ്റിന്റെ പ്രസവം ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്. ഇത്രയും കാലം കെയ്റ്റ് ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു എന്ന് വരെ പറഞ്ഞവരുണ്ട്. അപ്പോള്‍ കുട്ടിയോ, കുട്ടിയെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും കെയ്റ്റ് അല്ലത്രേ. കാണൂ.

ആവേശം നല്ലതാണ് പക്ഷേ...

ആവേശം നല്ലതാണ് പക്ഷേ...

പ്രസവം കഴിഞ്ഞ ഉടന്‍ കുഞ്ഞിനെയും എടുത്ത് നടക്കുന്ന കെയ്റ്റിനെ കണ്ടതില്‍ ബ്രിട്ടണിലെ മുതിര്‍ന്ന തലമുറയും ആവേശത്തിലായിരുന്നു. പക്ഷേ കെയ്റ്റിന്റെ ഈ ആവേശം താമസിയാതെ ചില വിവാദങ്ങളും വരുത്തിവെച്ചു.

കെയ്റ്റ് പ്രസവിച്ചിട്ടില്ലേ, അപ്പോള്‍ കുഞ്ഞ്?

കെയ്റ്റ് പ്രസവിച്ചിട്ടില്ലേ, അപ്പോള്‍ കുഞ്ഞ്?

കെയ്റ്റ് യഥാര്‍ഥത്തില്‍ പ്രസവിച്ചിട്ടില്ല എന്ന വാര്‍ത്തയുമായി പ്രമുഖ റഷ്യന്‍ പത്രമാണ് രംഗത്ത് വന്നത്. അപ്പോള്‍ പിന്നെ ഈ കുഞ്ഞോ എന്നതാണ് ചോദ്യം.

വാടക ഗര്‍ഭപാത്രമോ

വാടക ഗര്‍ഭപാത്രമോ

ഒരുപക്ഷേ വാടക ഗര്‍ഭപാത്രത്തിലായിരിക്കാം കുട്ടി ജനിച്ചതെന്ന് വരെ പത്രം പറയുന്നു. എന്നാല്‍ കെയ്റ്റ് താന്‍ ഗര്‍ഭിണിയാണ് എന്ന മട്ടിലാണ് പെരുമാറിയിരുന്നത്.

അഭിനയമോ

അഭിനയമോ

കെയ്റ്റ് ഇത്രയും കാലം ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു എന്ന് വരെ ചിലര്‍ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതല്ലെങ്കില്‍ പ്രസവം ഇതിന് മുമ്പ് തന്നെ നടന്നിരിക്കാം എന്നും അഭിപ്രായമുയരുന്നുണ്ട്.

English summary
A Russian Newspaper makes series of bizarre claims about new royal baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X