നഗ്ന ചിത്രം അയച്ച് തരുമോ? മോഡലിന് നെയ്മർ അയച്ച സന്ദേശം പുറത്ത്: പിന്നാലെ കാമുകിയും പണി കൊടുത്തു
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ അടുത്ത കാലത്തായി കളിക്കളത്തിലും പുറത്തും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റത് മുതൽ അദ്ദേഹം കളിക്കളത്തിന് പുറത്തുമാണ്. മൈതാനത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിനിടെയാണ് നെയ്മറുമായുള്ള ബന്ധം പിരിയാന്‍ തീരുമാനിച്ചുവെന്ന പ്രഖ്യാപനവുമായി പങ്കാളി ബ്രൂണ ബിയാൻകാർഡി രംഗത്ത് വരുന്നത്.
രണ്ട് മാസം മുമ്പ് ഇരുവർക്കും ഒരു കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ ബിയാൻകാർഡി തന്നെയാണ് തങ്ങളുടെ വേർപിരിയലിന്റെ വാർത്ത ആദ്യം പുറത്ത് വിട്ടത്. പിന്നീട് പിന്‍വലിക്കപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, 29 കാരിയായ ബ്രസീലിയൻ മോഡൽ അവരുടെ വേർപിരിയലിന് പിന്നിലെ കാരണവും വ്യക്തമാക്കിയിരുന്നു.

താനും നെയ്മറും തമ്മില്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളതെന്നാണ് ബ്രൂണ സാമൂഹികമാധ്യമക്കുറിപ്പില്‍ എഴുതുന്നത്. 'ഇത് ഒരു സ്വകാര്യ കാര്യമാണ്, പക്ഷേ ഞാന്‍ ദിനംപ്രതി വാര്‍ത്തകളും അനുമാനങ്ങളും തമാശകളും തുറന്നുകാട്ടുന്നതിനാല്‍, ഞാന്‍ ഒരു ബന്ധത്തിലല്ലെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ മാവിയുടെ മാതാപിതാക്കളാണ്, അത് മാത്രമാണ് ഞങ്ങളുടെ ബന്ധത്തിന് കാരണം' ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചു.
ഇതിന് പിന്നാലെ ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. മോഡലിനോട് നെയ്മർ സ്വകാര്യ ചിത്രങ്ങള്‍ നെയ്മര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. നവംബർ 27ന് നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് ഫാരിയാസ് തന്നെയാണ്.
നെയ്മർ തനിക്ക് അശ്ലീലമായ സന്ദേശങ്ങള്‍ അയച്ചുവെന്നും അശ്ലീല ഫോട്ടോകൾ ആവശ്യപ്പെട്ടെന്നും ഓണ്‍ലി ഫാന്‍സ് മോഡല്‍ അവകാശപ്പെടുന്നു. ഇതാണ് ബ്രൂണ ബിയാൻകാർഡിയുമായുള്ള താരത്തിന്റെ ബന്ധം പെട്ടെന്നുള്ള വേർപിരിയയിലേക്ക് നയിച്ചത്. നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട നെയ്മറിന് മോഡല്‍ അവരുടെ ഓൺലി ഫാൻസ് അക്കൗണ്ടിന്റെ ലിങ്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.
സ്വകാര്യ ഫോട്ടോഗ്രാഫുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്യാൻ താരം നെയ്മറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. "ചുവടെ വേറെയും ചിത്രങ്ങളുണ്ട്. ഞാൻ ഉറങ്ങാൻ പോകുന്നു. നീ സൂക്ഷിച്ചുകൊള്ളൂ ഏഞ്ചൽ. നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പഠിപ്പിക്കാം," ഫാരിയസ് മെസേജിലൂടെ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് നെയ്മർ രംഗത്ത് വന്നു. ഇത് വർഷങ്ങള്‍ക്ക് മുമ്പ് അയച്ച സന്ദേശമാണ്. നേരത്തേയും നെയ്മറിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയർന്നിരുന്നു. ജൂണിൽ പ്രശസ്ത മോർല്‍ ഫെർണാണ്ട കാംപോസുമായി ചേർത്തുവെച്ചായിരുന്നു ആരോപണം. വാർത്ത പുറത്തുവന്നതിന് പിന്നാലെ ബ്രൂണ ബിയാൻകാർഡിയോട് നെയ്മർ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications