കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് റിക്രൂട്ടറെ പിടിക്കാന്‍ എന്‍ഐഎ: മനിലയിലേക്ക് പോകും, ആരാണ് ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ ഐഷ!

Google Oneindia Malayalam News

ദില്ലി: ഐസിസ് റിക്രൂട്ടറെ പിടികൂടാന്‍ എന്‍ഐഎ സംഘം മനിലയിലേയ്ക്ക് തിരിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന കരീന്‍ ഐഷ ഹാമിദോണ്‍ എന്ന കുപ്രസിദ്ധ വനിതയെ തേടിയാണ് എന്‍ഐഎ സംഘം മനിലയിലേയ്ക്ക് പോകുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ ഐസിസിലേയ്ക്ക് ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നത് കേരന്‍ ഐഷയാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി കഴിഞ്ഞ മാസം മുതല്‍ തന്നെ എന്‍ഐഎ മനിലയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഴിമതിയ്ക്ക് മാപ്പില്ലെന്ന് സൗദി: മന്ത്രിമാരും രാജകുമാരന്മാരും അറസ്റ്റില്‍, സൗദിയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കംഅഴിമതിയ്ക്ക് മാപ്പില്ലെന്ന് സൗദി: മന്ത്രിമാരും രാജകുമാരന്മാരും അറസ്റ്റില്‍, സൗദിയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കം

പണം മോഷ്ടിച്ചെന്ന് ആരോപണം: പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി, ഒടുവില്‍ പണി കിട്ടി!പണം മോഷ്ടിച്ചെന്ന് ആരോപണം: പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി, ഒടുവില്‍ പണി കിട്ടി!

2014ന് ശേഷം ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കരേനിന്‍റെ അറസ്റ്റ് സഹായിക്കുമെന്നാണ് എന്‍ഐഎ കണക്കുകൂട്ടുന്നത്. ആഭ്യന്തര മന്ത്രാലയം വഴിയായിരിക്കും മനില സന്ദര്‍ശനം വഴിയുള്ള നീക്കങ്ങള്‍ നടത്തുക. വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി യുവാക്കളെ ആകര്‍ഷിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് എത്തിക്കുന്ന നീക്കമാണ് ഇവര്‍ നടത്തിവന്നിരുന്നത്.

 എന്‍ഐഎ കുറ്റപത്രം

എന്‍ഐഎ കുറ്റപത്രം


ദേശീയ അന്വേഷണ ഏജന്‍സി തയ്യാറാക്കിയ രണ്ട് കുറ്റപത്രങ്ങളില്‍ ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ എന്ന് വിശേഷിപ്പിച്ച് ഹാമിദോണിന്‍റെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹാമിദോണിനെ നേരത്തെ ഫിലിപ്പൈന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ എന്‍ഐഎയാണ് കഴിഞ്ഞ വര്‍ഷം ഫിലിപ്പൈന്‍സ് അധികൃതരെ ഇക്കാര്യം അറിയിച്ചത്.

 ബ്ലോഗര്‍ അല്ല അപകടകാരി

ബ്ലോഗര്‍ അല്ല അപകടകാരി

ഫിലിപ്പൈന്‍സില്‍ ബ്ലോഗര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹാമിദോണ്‍ മുസ്ലിം മിഷണറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ലക്ഷ്യം വച്ച് ആക്രമിക്കുകയാണെന്ന ഹാമിദോണിന്‍റെ പ്രസ്താവനകളാണ് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്ക് ഇവരെ എത്തിച്ചത്.

 സോഷ്യല്‍ മീഡിയ ഉപഭോഗം

സോഷ്യല്‍ മീഡിയ ഉപഭോഗം

മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുമെന്ന് അവകാശപ്പെടുന്ന ഹാമിദോണ്‍, ഇസ്ലാമിക് ഫോട്ടോ ഗ്രാഫറാണെന്നും ക്രിസ്ത്യന്‍ മിഷണറിയ്ക്ക് സമാനമായ മുസ്ലിം മിഷണറിയാണെന്നും അവകാശപ്പെടുന്നു. മതപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ അവ

 ആരാണ് ഹാമിദോണ്‍

ആരാണ് ഹാമിദോണ്‍

അന്‍സാറുല്‍ ഖലീഫ ഫിലിപ്പൈന്‍സ് നേതാവ് മുഹമ്മദ് ജാഫര്‍ മഗ്വൈദ് എന്ന മുസ്ലിം നേതാവിന്‍റെ ഭാര്യയാണ് ഹാമിദോണെന്നാണ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍റെ കണ്ടെത്തല്‍. നിരവധി മെസേജുകളും ഐസിസ് അനുകൂല ചാറ്റുകളും ഇവരുടെ ഐസിസ് ബന്ധം വ്യക്തമാക്കുന്നുണ്ട്. വിവിധ ഭീകരരുമായി ബന്ധമുണ്ട് എന്നതിന്‍റെ ഇലക്ട്രോണിക് തെളിവുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൂടുതല്‍ തെളിവുകള്‍ ഫിലിപ്പൈന്‍സില്‍ നിന്ന് ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.

English summary
The National Investigation Agency (NIA) has decided to send a team to Manila in the Philippines to interrogate a notorious woman recruiter for the Islamic State (IS) terror group, Karen Aisha Hamidon, who radicalised several Indians in the last three years through social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X