കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്ക ആക്രമണം: വിവാദ പ്രഭാഷണങ്ങള്‍ എന്‍ഐഎ പരിശോധിക്കും, നായിക്കിന് വിലങ്ങ് വീഴുമോ!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: മുംബൈയിലെ വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍. ധാക്കയിലെ റസ്റ്റോറന്റ് ആക്രമണക്കേസ് സംബന്ധിച്ച അന്വേഷണത്തിനിടെ ആക്രമണകാരികളില്‍ രണ്ട് പേര്‍ ഇന്ത്യന്‍ മുസ്ലിം പണ്ഡിതനായ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു എന്ന് കണ്ടെത്തിയിരുന്നു. പ്രഭാഷണങ്ങള്‍ എന്‍ഐഎ പരിശോധിച്ച ശേഷമായിരിക്കും നായിക്കിനെതിരെയുള്ള നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

പ്രഭാഷണങ്ങള്‍ പരിശോധിക്കുന്നതു വഴി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളോ, ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള നിരോധിത തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ട ആശയപ്രചരണങ്ങളോ ഉണ്ടെന്ന് കണ്ടെത്തിയാല്‍ സാക്കിറിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചേക്കും.

zakir-naik1

ഇപ്പോള്‍ ഉംറക്കായി സൗദിയിലേക്ക് പോയ സാക്കിര്‍ തിരിച്ചെത്തി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടികളെക്കുറിച്ച് വ്യക്തത വരിക. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക ആക്രമണത്തിന് നായിക്കിന്റെ ഇസ്ലാമിക് ആശയങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രചോദനമായിട്ടുണ്ടോ എന്നും എന്‍ഐഎ അന്വേഷിക്കും. നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിക്ക് ബംഗ്ലാദേശില്‍ കടുത്ത സ്വാധീനമാണുള്ളത്.

ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!!ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!!

ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മകനും ധാക്ക ആക്രമണത്തില്‍ പങ്കാളിയുമായ രോഹന്‍ ഇംതിയാസ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയില്‍ നായിക് നടത്തിയ ഒരു വിവാദ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റാണ് സാക്കിറിനെതിരെയുള്ള അന്വേഷണത്തിലേക്ക് നയിച്ചത്. എല്ലാ മുസ്ലിങ്ങളോടും തീവ്രവാദികളാവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോയായിരുന്നു രോഹന്‍ ഷെയര്‍ ചെയ്തിരുന്നത്.

English summary
NIA will check Zakir Naik's controvercial speech to seek action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X