കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പടരുന്നു; പ്രസിഡന്റ് മുങ്ങിയോ? ഒരു മാസത്തിലധികമായി പ്രസിഡന്റിനെ കാണാതെ ഒരു രാജ്യം

  • By Desk
Google Oneindia Malayalam News

മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വെയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്നു. ലോകത്തെ എല്ലാ രാഷ്ട്ര നേതാക്കളും കൊറോണക്കെതിരായ പോരാട്ടത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുമ്പോള്‍ നിക്കരാഗ്വെയിലെ കാര്യം മറിച്ചാണ്. ഇവിടെയുള്ളവര്‍ പ്രസിഡന്റ് ഡാനിയര്‍ ഓര്‍ട്ടേഗയെ കണ്ടിട്ട് ഒരുമാസത്തിലധികമായി. 40 ദിവസമായി അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ട്. 74കാരനായ ഓര്‍ട്ടേഗ ഫെബ്രുവരി 21ന് നടന്ന സൈനിക പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് സര്‍ക്കാര്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നു. മേഖലയിലെ രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ മാര്‍ച്ച് 12ന് ഓണ്‍ലൈന്‍ വഴി അദ്ദേഹം പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

n

എന്നാല്‍ പിന്നീട് പ്രസിഡന്റിനെ ആരും കണ്ടിട്ടില്ല. കൊറോണ ലോക വ്യാപകമായി പരക്കുമ്പോള്‍ നിക്കരാഗ്വെ പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഗതാഗതം നിലച്ചിട്ടില്ല. സ്‌കൂളുകളും മറ്റു സര്‍ക്കാര്‍ ഓഫീസികുളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുന്നു. ജനങ്ങള്‍ സ്വയം ചില പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതല്ലാതെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ഈസ്റ്ററിനോട് അനുബന്ധിച്ച് തലസ്ഥാനത്ത് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാവരും ശാന്തരായി ജോലി തുടരൂ എന്നാണ് വൈസ് പ്രസിഡന്റും ഓര്‍ട്ടേഗയുടെ ഭാര്യയുമായ റൊസാരിയോ മുറില്ലോ കഴിഞ്ഞദിവസം പറഞ്ഞത്. ഇതുവരെ രാജ്യത്ത് ഒമ്പത് പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 12 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വിദേശത്ത് നിന്ന് വന്നവര്‍ക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂവെന്നും സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നുവെന്നും ആരോഗ്യ മന്ത്രാലയ ജനറല്‍ സെക്രട്ടറി ഡോ. കാര്‍ളോസ് സന്‍സ് പറഞ്ഞു.

രോഗം ബാധിച്ചവര്‍ ഒട്ടേറെ പേരുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ പ്രസിഡന്റിനെ പറ്റി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിന്റെ അപ്രത്യക്ഷമാകല്‍ രാജ്യത്ത് പ്രധാന ചര്‍ച്ചയായിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നു. ഡാനിയല്‍ ഓര്‍ട്ടേഗ ഇവിടെയുണ്ടെന്നും എല്ലാത്തിനും നേതൃത്വം നല്‍കുന്നുണ്ടെന്നും ആഴ്ചകള്‍ക്ക് മുമ്പ് വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

അര്‍ധരാത്രി വന്ന ആ ഫോണ്‍ കോള്‍; പിന്നീട് കേരളം ഉറങ്ങിയില്ല... ലോകരാജ്യങ്ങള്‍ക്ക് മാതൃകഅര്‍ധരാത്രി വന്ന ആ ഫോണ്‍ കോള്‍; പിന്നീട് കേരളം ഉറങ്ങിയില്ല... ലോകരാജ്യങ്ങള്‍ക്ക് മാതൃക

450 പേര്‍ക്ക് ആറ് ബാത്ത്‌റൂം; പ്രവാസികളെ ദൈവം രക്ഷിക്കട്ടെ, ഗള്‍ഫ് തകര്‍ന്നാല്‍ ഏഷ്യ സ്തംഭിക്കും450 പേര്‍ക്ക് ആറ് ബാത്ത്‌റൂം; പ്രവാസികളെ ദൈവം രക്ഷിക്കട്ടെ, ഗള്‍ഫ് തകര്‍ന്നാല്‍ ഏഷ്യ സ്തംഭിക്കും

അമേരിക്കക്ക് കഷ്ടകാലം; കൊറോണയ്ക്ക് പിന്നാലെ ചുഴലിക്കാറ്റ്, കനത്ത നാശം, നിരവധി മരണംഅമേരിക്കക്ക് കഷ്ടകാലം; കൊറോണയ്ക്ക് പിന്നാലെ ചുഴലിക്കാറ്റ്, കനത്ത നാശം, നിരവധി മരണം

അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ലഅമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ല

English summary
Nicaragua's president Daniel Ortega 'missing' since one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X