കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ആ മോട്ടോര്‍ സൈക്കിളുകാരന്‍... ഭീകരന്റെ ട്രക്ക് തടയാന്‍ ശ്രമിച്ച ധീരന്‍(വീഡിയോ)

Google Oneindia Malayalam News

നീസ്: ആയിരങ്ങള്‍ക്കിടയിലേക്ക് മരണത്തിന്റെ ട്രക്കുമായി ആ ഭീകരന്‍ ഓടിച്ച് കയറുമ്പോള്‍ കണ്ടു നിന്നവരെല്ലാം അസ്ത്രപ്രജ്ഞരായിരുന്നു. എന്ത് ചെയ്യണമെന്നോ, എങ്ങനെ പ്രതികരിയ്ക്കണമെന്നോ അറിയാതെ അവര്‍ കുഴങ്ങി.

Read More: പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റിRead More: പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി

രണ്ട് കിലോമീറ്ററോളം ദൂരമാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ 'മരണ വണ്ടി'യുമായി ആ ഭീകരന്‍ മുന്നോട്ട് പോയത്. അതിനിടയിലായിരുന്നു ഒരാളുടെ ധീരമായ ശ്രമം.

Read More: നീസ് ഭീകരാക്രമണം... ഞെട്ടിപ്പിയ്ക്കുന്ന വീഡിയോകള്‍ പുറത്ത്, ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍Read More: നീസ് ഭീകരാക്രമണം... ഞെട്ടിപ്പിയ്ക്കുന്ന വീഡിയോകള്‍ പുറത്ത്, ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍

ജനക്കൂട്ടത്തെ ചിതറി തെറിപ്പിച്ച ട്രക്കിനെ തടയാന്‍ ഒരു മോട്ടോര്‍ സൈക്കിളുകാരന്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

തകര്‍ന്നുപോയ മനുഷ്യര്‍

തകര്‍ന്നുപോയ മനുഷ്യര്‍

അപ്രതീക്ഷിതമായ ആക്രമണത്തില്‍ തകര്‍ന്നുപോയിരുന്നു നീസിലെ ജനങ്ങള്‍. എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു അവര്‍.

ഇയാളാണ് ധീരന്‍

അതിനിടയിലാണ് ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ട്രക്കിനെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചത്. അതിന്റെ വീഡിയോ ആണിത്.

താഴെ വീണു

താഴെ വീണു

ട്രക്കിനെ തടയാന്‍ ശ്രമിയ്ക്കുന്നതിനിടെ ഇയാള്‍ താഴെ വീണു. എന്നാല്‍ അതിന് ശേഷം ഇയാള്‍ക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.

വെടിവച്ചിടാന്‍

വെടിവച്ചിടാന്‍

ട്രക്ക് ഡ്രൈവറെ വെടിവച്ച് വീഴ്ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിറകേ ഓടുന്നതും വീഡിയോയില്‍ കാണാം.

എപ്പോഴത്തെ വീഡിയോ

എപ്പോഴത്തെ വീഡിയോ

ഈ വീഡിയോ എപ്പോഴെടുത്തതാണെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഭീകരാക്രമണം തുടങ്ങിയ ഉടനെയുള്ളതാണോ അതോ ഭീകരെ വധിയ്ക്കുന്നതിന് തൊട്ടുമുമ്പ് ഉള്ളതാണോ എന്നാണ് സംശയം.

English summary
Nice Terror:In one video, a motorcyclist is seen desperately trying to stop the lorry before as it speeds up approaching thousands of people out celebrating Bastille Day in the port city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X