Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

ഈ വര്‍ഷത്തെ നാലാമത്തേയും തന്റെ 11-ാമത്തെയും കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് നിക്കോളാസ് സ്‌കോട്ട് കാനന്‍ എന്ന നിക്ക് കാനന്‍. ആബി ഡി ലാ റോസയിലാണ് നിക്കിന് തന്റെ 11-ാമത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ തന്റെ 12-ാമത്തെ കുഞ്ഞിനേയും പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ക് കാനന്‍.

അമ്പരക്കേണ്ട, അമേരിക്കയിലെ അറിയപ്പെടുന്ന ടെലിവിഷന്‍ താരവും റാപ്പറുമായ നിക്ക് കാനനിന് ഇതിനോടകം ആറ് പങ്കാളികൡ നിന്നായി 11 കുഞ്ഞുങ്ങള്‍ ഉണ്ട്. 12-ാമത്തെ കുഞ്ഞിനെ ഒരു പങ്കാളി നിലവില്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ഡിജെയും മുന്‍ റേഡിയോ ഹോസ്റ്റുമായ ആബി ഡി ലാ റോസയാണ് നിക്കിന്റെ 11-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.

1

Image Credit: Instagram@nickcannon

ആബി ഡി ലാ റോസ ഗര്‍ഭിണിയാണ് എന്ന് വ്യക്തമായിരുന്നെങ്കിലും കുഞ്ഞിന്റെ പിതാവാരാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിക്കോളാസ് സ്‌കോട്ട് കാനന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ വ്യക്തിത്വവും നടനും റാപ്പറും ഹാസ്യനടനുമാണ്.

2

Image Credit: Instagram@nickcannon

2021 ജൂണില്‍ നിക്കിന്റെയും ആബി ഡി ലാ റോസയുടെയും ഇരട്ടക്കുട്ടികളായ സിയോണ്‍ മിക്‌സോലിഡിയനും സിലിയന്‍ ഹെയറും ജനിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ആബി ഡി ലാ റോസ താന്‍ ഗര്‍ഭിണിയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പിതാവിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

3

Image Credit: Instagram@nickcannon

അതിനിടെയാണ് നിക്ക് കാനന്റെ മറ്റൊരു പങ്കാളി അലീസ് സ്‌കോട്ട് താനും നിക്കും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞ് താന്‍ ഗര്‍ഭിണിയാണ് എന്ന് വെളിപ്പെടുത്തിയത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആബി ഡി ലാ റോസ, നിക്കിന്റെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.

4

Image Credit: Instagram@nickcannon

2011 ഏപ്രിലില്‍ മരിയ കാരിയായിരുന്നു നിക്കിന്റെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ നിക്ക് കാനനിന് മൊറോക്കന്‍, മണ്‍റോ എന്നീ ഇരട്ട കുട്ടികളുണ്ട്. ഇരുവര്‍ക്കും 11 വയസായി. ഇതിന് ശേഷം 2017 ല്‍ ബ്രിട്ട്‌നി ബെല്‍ എന്ന പങ്കാളിയില്‍ മൂന്നാമത്തേയും നാലാമത്തേയും കുഞ്ഞ് നിക്കിന് ജനിച്ചു.

5

Image Credit: Instagram@nickcannon

പിന്നീട് ആബി ഡി ലാ റോസില്‍ സിയോണ്‍, സിലിയോണ്‍ എന്നീ ഇരട്ടകുട്ടികളും ജനിച്ചു. നിക്കിന്റെ അഞ്ചാമത്തേയും ആറാമത്തേയും കുട്ടികളായിരുന്നു ഇത്. അലീസ് സ്‌കോട്ടിലാണ് നിക്കിന്റെ ഏഴാമത്തെ കുട്ടി ജനിക്കുന്നത്. എന്നാല്‍ സെന്‍ എന്ന് പേരിട്ട ഈ കുട്ടി അഞ്ച് മാസം പ്രായമായപ്പോള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.

6

Image Credit: Instagram@nickcannon

ബ്രി ടെയ്‌സിയിലാണ് നിക്കിന്റെ എട്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ലെജന്ററി ലൗ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞിന് 3 മാസമാണ് പ്രായം. ലാനിഷ കോട്ടില്‍ നിക്കിന് ഒമ്പതാമത്തെ കുഞ്ഞും ജനിച്ചു. ഒനിക്‌സ് എന്നാണ് ഈ കുഞ്ഞിന്റെ പേര്. പത്താമത്തെ കുഞ്ഞ് വീണ്ടും ബ്രിട്‌നി ബെല്ലിലാണ് നിക്കിന് ജനിക്കുന്നത്. ഒരു മാസം പ്രായമായ ഈ കുഞ്ഞിന് റൈസ് മെസിയ എന്നാണ് പേര്.

7

Image Credit: Instagram@nickcannon

ഇതിന് ശേഷമാണ് ആബി ഡി ലാ റോസില്‍ പതിനൊന്നാമത്തെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ഇനി 12-ാമത്തെ കുഞ്ഞിനായി അലീസ സ്‌കോട്ടിലൂടെ കാത്തിരിക്കുകയാണ് നിക്ക് കാനന്‍. തനിക്ക് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ് എന്നും അഞ്ച് കുട്ടികള്‍ വേണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു എന്നുമാണ് നിക്ക് കാനന്‍ ഇതിനെ കുറിച്ച് നേരത്തെ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+