കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികോൾ സ്മിത്ത് ലുഡ്വിക്ക് വീണ്ടും ബുർജ് ഖലീഫയുടെ തുഞ്ചത്ത്: കുടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവും

Google Oneindia Malayalam News

ദുബൈ: വീണ്ടും ബുർജ് ഖലീഫയുടെ തുഞ്ചത്ത് കയറി കാഴ്ചക്കാരെ ഞെട്ടിച്ച് കോൾ സ്മിത്ത് ലുഡ്വിക്ക്. ഇത്തവണയും എമിറേറ്റ്സ് എയർലൈന്‍സിന്റെ പരസ്യത്തിന് വേണ്ടിയാണ് എയർ ഹോസ്റ്റസിന്റെ വേഷത്തില്‍ നികോൾ സ്മിത്ത് ലുഡ്വിക്ക് ബുർജ് ഹലീഫയുടെ മുകളില്‍ കയറി നിന്നത്. ദുബൈ എക്‌സ്‌പോ കാണാൻ എമിറേറ്റ്‌സ് വിമാനത്തിൽ സന്ദർശകരെ രാജ്യത്തേക്ക് ക്ഷണിച്ചാണ് ഇത്തവണ ഡൈവിങ് പരിശീലക കൂടിയായ നിക്കോളിന്റെ പ്രകടനം.

സഹസികമായി ചിത്രീകരിച്ച വീഡിയോയില്‍ പശ്ചാത്തലമായി ദുബായ് എക്സ്പോ പരസ്യം പതിച്ച ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ A 380 കൂടി കടന്ന് വരുന്നുണ്ട്. പരസ്യം ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു. എമിറേറ്റസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

'മാഡ'വും ദിലീപും തമ്മിലെന്ത് ബന്ധം: വിഐപിയെ കിട്ടിയതിന് പിന്നാലെ അന്വേഷണം പുതിയ റൂട്ടില്‍ 'മാഡ'വും ദിലീപും തമ്മിലെന്ത് ബന്ധം: വിഐപിയെ കിട്ടിയതിന് പിന്നാലെ അന്വേഷണം പുതിയ റൂട്ടില്‍

കോവിഡ് വ്യാപനത്തിന് ശേഷം

കോവിഡ് വ്യാപനത്തിന് ശേഷം യുകെ സർവ്വീസ് സജീവമായത് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടിയായിയിരുന്നു നികോൾ സ്മിത്ത് ലുഡ്വിക്ക് ആദ്യമായി ദുബായ് എയർലൈന്‍സിന്റെ പരസ്യത്തിനായി ബുർജ് ഖലീഫയുടെ മുകളില്‍ കയറിയത്. അന്ന് ആ വീഡിയോ യൂട്യൂബില്‍ മാത്രം കണ്ടത് ഏഴ് മില്യണിലധികം പേരായിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കല്‍ കൂടി എമിറേറ്റ്സ് പരസ്യവുമായി നിക്കോള്‍ ബുർജ് ഖലീഫയ്ക്ക് മുകളിലെത്തിയത്.

ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ബുർജ് ഖലീഫക്ക് മുകളിൽ

ദുബായിലെ അംബരചുംബികള്‍ക്കിടയിലൂടെ വരുന്ന ക്യാമറയില്‍, താൻ ബുർജ് ഖലീഫക്ക് മുകളിൽ തന്നെയുണ്ടെന്ന ബോർഡും പിടിച്ച് നില്‍ക്കുന്ന നിക്കോളിനെ കാണിച്ചുകൊണ്ടാണ് പരസ്യ ചിത്രം ആരഭിക്കുന്നത്. ഇതിന് പിന്നാലെയാമ് ദുബൈ എക്‌സ്‌പോക്കായി പ്രത്യേകം അലങ്കരിച്ച എമിറേറ്റ്‌സിന്റെ എയർബസ് 380 വിമാനവും പരസ്യചിത്രത്തിലേക്ക് കടന്ന് വരുന്നത്. ദുബായ് എക്സ്പോയുടെ ബോർഡും പിടിച്ച് നില്‍ക്കുന്ന നിക്കോളിന്റെ ചിത്രവും വിമാനത്തില്‍ പതിപ്പിച്ചിരുന്നു.

ദുബായ് എക്സ്‌പോ 2020

ദുബായ് എക്സ്‌പോ 2020 സൈറ്റിലെ ആകർഷകമായ അൽ വാസൽ ഡോമിന് മുകളിലൂടെയുള്ള വിമനത്തിന്റെ യാത്രയോടെയാണ് പരസ്യം അവസാനിക്കുന്നത്. കാഴ്ചയില്‍ വളരെ അനയാസമായി ചിത്രീകരിച്ച ഒരു പരസ്യമായി തോന്നുമെങ്കിലും, ദുബായിലെ ഏവിയേഷൻ ഇക്കോ സിസ്റ്റത്തിലുടനീളമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ആഴത്തിലുള്ള ആസൂത്രണവും സൂക്ഷ്മമായ നിരീക്ഷണത്തിലൂടേയുമായി ഇത്തരമൊരു പരസ്യ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇത്രയും വലിയ വിമാനം താഴ്ന്ന് പറക്കുന്നത്

ഇത്രയും വലിയ വിമാനം താഴ്ന്ന് പറക്കുന്നത് വളരെ സാഹസികമായ ഒരു പ്രവർത്തിയാണ്. അതുകൊണ്ട് തന്നെ തികഞ്ഞ ആസൂത്രമാണ് ഈ പരസ്യചിത്ര ചിത്രീകരണത്തിന് പിന്നിലുള്ളതെന്നാണ് ഏവിയേഷന്‍ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെുന്നത്. ബുർജ് ഖലീഫയുടെ ഉയരമായ 2,700 അടി താഴ്ചയിലാണ് എ380 വിമാനം പരസ്യം ചിത്രീകരിക്കുന്നതിന് വേണ്ടി പറന്നിരിക്കുന്നത്. 145 നോട്ടിക്കല്‍ മൈലായിരുന്നു വിമാനത്തിന്റെ വേഗത. ഏകദേശം 480 നോട്ടിക്കല്‍ മൈലാണ് A380 ന്റെ ശരാശരി ക്രൂയിസിംഗ് വേഗത. പരസ്യ ചിത്രീകരണ പൂർത്തീകരണത്തിന് വേണ്ടി 11 തവണയാണ് വിമാനം ബുർജ് ഖലീഫയെ വട്ടമിട്ട് പറന്നത്.

നിക്കോളിന്റെ തൊട്ടുപിറകിലൂടെ വിമാനം

നിക്കോളിന്റെ തൊട്ടുപിറകിലൂടെ വിമാനം പോകുന്നതായിട്ടാണ് പരസ്യ ചിത്രത്തില്‍ കാണുന്നതെങ്കിലും ബുർജ് ഖലീഫക്കും വിമാനത്തിനും ഇടയില്‍ ഏകദേശം 750 മീറ്ററിന്റെ അകല്‍ച്ചയുണ്ടായിരുന്നു. ചിത്രീകരണ സമയത്ത് ഈ വഴിയുള്ള മറ്റ് എല്ലാ വിമാന സർവ്വീസുകളും താല്‍ക്കാലികമായി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം 2021 ഒക്‌ടോബർ 13, 14 തീയതികളിൽ ചിത്രീകരിച്ച പരസ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

English summary
nicole smith ludwig on top of Burj Khalifa again for Dubai Expo ad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X