കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരക കൊവിഡിന്റെ മൂന്നാം വേര്‍ഷന്‍ നൈജീരിയയില്‍, ബ്രിട്ടനില്‍ കണ്ടതല്ല, ആഫ്രിക്കയില്‍ ജാഗ്രത!!

Google Oneindia Malayalam News

നെയ്‌റോബി: കൊവിഡിന്റെ മാരക വകഭേദം ബ്രിട്ടനെ വിറപ്പിക്കുന്നതിനിടെ ആഫ്രിക്കയിലും ജാഗ്രത. കൊവിഡിന്റെ മൂന്നാമതൊരു വേര്‍ഷന്‍ നൈജീരിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ കൊവിഡിന് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പുതിയൊരു വകഭേദം കൂടി വന്നിരിക്കുന്നത്. അതേസമയം നൈജീരയയിലെ കൊവിഡിനെ കുറിച്ച് കുറച്ച് അന്വേഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയും മാരക കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇതിന്റെ രംഗപ്രവേശം.

1

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടത് പോലെയുള്ള കൊവിഡല്ല ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് എത്രത്തോളം മാരകമാണ് ഈ രോഗമെന്ന് അറിയില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. കുറച്ച് സമയം കൂടി തന്നാല്‍ ഇതിന്റെ വ്യാപ്തി കുറിച്ച് പറയാന്‍ സാധിക്കുമെന്ന് ആഫ്രിക്കന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവന്‍ ജോണ്‍ കെങ്കസോംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രൂപാന്തരം സംഭവിച്ച കൊവിഡിനെ കണ്ടെത്തിയതോടെ ആഫ്രിക്കന്‍ മേഖല ഒന്നടങ്കം കടുത്ത ജാഗ്രതയിലാണ്. ആഫ്രിക്കന്‍ മേഖല ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നേരത്തെ തന്നെ ദുര്‍ബലമാണ്. അതുകൊണ്ടാണ് ആശങ്ക വര്‍ധിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനും ഒക്ടോബര്‍ ഒമ്പതിനും ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് പുതിയ വേര്‍ഷന്‍ കണ്ടെത്തിയത്. നൈജീരിയയിലെ ഒസുന്‍ സംസ്ഥാനത്താണ് ഇത് രേഖപ്പെടുത്തിയത്. രണ്ട് രോഗികള്‍ക്ക് രോഗം ഭേദമായോ എന്ന് വ്യക്തമല്ല. അതേസമയം ബ്രിട്ടനില്‍ ഉള്ളത് പോലെ നൈജീരിയയില്‍ പുതിയ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ കൊവിഡ് അതിവേഗം പടരുന്നതാണെന്നും കണ്ടെത്തിയിട്ടില്ല. ബ്രിട്ടനില്‍ 70 ശതമാനം കൂടുതല്‍ വേഗത്തില്‍ പടരുന്ന വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ അപകടകാരിയുമാണ്. എന്നാല്‍ നൈജീരിയയില്‍ അങ്ങനെയുള്ളതാണോ എന്ന് തെളിവ് ലഭിച്ചിട്ടില്ല.

അതേസമയം യുകെയിലും ആഫ്രിക്കയിലും നിരീക്ഷണത്തിലുള്ള കുറവ് പുതിയ കൊവിഡിന്റെ വ്യാപ്തി അറിയുന്നതിനും തടസ്സമായിട്ടുണ്ടാവാം എന്നാണ് വിലയിരുത്തല്‍. ആഫ്രിക്കന്‍ മേഖലയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായി വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഭയപ്പെടുത്തുന്ന കാര്യമാണ് പുതിയ വേരിയന്റിന്റെ വരവ്. ദക്ഷിണാഫ്രിക്കയില്‍ രോഗ ബാധിതരുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞു. കൊവിഡ് വാക്‌സിന്‍ വരുന്നതോടെ പുതിയ വകഭേദം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയില്‍ 14000 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 400 മരണങ്ങളും സംഭവിച്ചു.

അതിജാഗ്രതയിലാണ് രാജ്യമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി പറഞ്ഞു. 9,50000 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയില്‍ 2.5 മില്യണ്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗത്തിന്റെ 3.3 ശതമാനമാണിത്. കഴിഞ്ഞ നാലാഴ്ച്ചയ്ക്കിടെ 10.9 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നൈജീരിയയില്‍ 52 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 40 ശതമാനം രോഗ വര്‍ധനവുമാണ് ഉള്ളത്. 80000 കൊവിഡ് കേസുകളാണ് ഇതുവരെ നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

English summary
nigeria found another variant of covid, africa on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X