തീവ്രവാദികള്‍ കൊളെജില്‍ വെടിവയ്പ് നടത്തി , മരണം 50

ഇതിന് മുന്‍പ് ദമാടുരുവിലെ ഒരു സ്‌കൂളിലും കലാപകാരികള്‍ വെടിവയ്പ്പ് നടത്തിയിരുന്നു. അവിടെ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കൊളെജിലാണ് വീണ്ടും അക്രമം നടന്നത്. സംഭവ സമയം കൊളെജില്‍ ഉണ്ടായിരുന്ന മൊലിമ ഇദി മതോ എന്നയാള്‍ പറയുന്നത് അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് അക്രമികള്‍ കൊളെജില്‍ എത്തിയതെന്നാണ്. ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘം വെടിയുതിര്‍ത്തു.
അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിനെപ്പറ്റി കൃത്യമായ വിവരം ഇല്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹങ്ങള്‍ നീക്കം ചെയ്യാനാരംഭിച്ചിട്ടേയുള്ളൂ. ആയിരത്തോളം വിദ്യാര്‍ഥികള്‍ കൊളെജില്‍ നിന്നും ഓടിപ്പോയി. 18 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു എന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബൊകോ ഹരാം തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ രാജ്യത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.












Click it and Unblock the Notifications