കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പ്രസിഡന്റിന്റെ ഗതികേടേ... നന്നായി ഭരിച്ചില്ലെങ്കില്‍ വലിച്ച് പുറത്തിടുമെന്ന് ഭാര്യ

  • By Desk
Google Oneindia Malayalam News

അബുജ: നൈജീരിയ എന്ന രാജ്യം അത്രവലിയ സാമ്പത്തിക ശക്തിയൊന്നും അല്ല. ആഫ്രിക്കന്‍ രാജ്യമാണ്. രാജ്യം ഒരുപാട് പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് രാഷ്ട്രത്തലവന് സ്വന്തം ഭാര്യയുടെ വക ഭീഷണി.

നന്നായി ഭരിച്ചില്ലെങ്കില്‍ പിടിച്ച് താഴെയിറക്കും എന്നാണ് പ്രഥമ വനിത പ്രഥമ പുരുഷനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. രണ്ട് പേരുടേയും സ്വകാര്യ നിമിഷങ്ങളില്‍ ഒന്നും ആയിരുന്നില്ല ഇത്, പരസ്യമായി... അതും ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ കാണുന്ന മാധ്യമത്തിലൂടെ.

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെയാണ് ഭാര്യ ഐഷ ബുഹാരി ഭീഷണിപ്പെടുത്തിയത്. അതും ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. എന്താണ് ഇങ്ങനെ ഭീഷണിപ്പെടുത്താനുള്ള കാരണം?

ഒന്നുമറിയാതെ

ഒന്നുമറിയാതെ

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നാണ് ഭാര്യ പറയുന്നത്. സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് സംബന്ധിച്ച് പ്രസിഡന്റിന് ഒരു പിടിയും ഇല്ലത്രെ.

ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍

തന്റെ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ് എന്ന് പോലും തന്റെ ഭര്‍ത്താവിന് അറിയില്ലെന്നാണ് ഐഷ ബുഹാരി പറയുന്നത്. പുതിയതായി നിയമിച്ച അമ്പതില്‍ 45 പേരേയും പ്രസിഡന്റിന് അറിയില്ലത്രെ.

സ്വജനപക്ഷപാതം

സ്വജനപക്ഷപാതം

രാജ്യത്ത് സ്വജനപക്ഷപാതവും അഴിമതിയും ആണ് അരങ്ങേറുന്നത്. പ്രധാന തസ്തികകളില്‍ ഇരിക്കുന്ന പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുയാണ് എന്നും ഐഷ ആരോപിക്കുന്നുണ്ട്.

പിടിച്ച് താഴെയിടും

പിടിച്ച് താഴെയിടും

കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ട് പോവുന്നതെങ്കില്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കും എന്നാണ് സ്വന്തം ഭര്‍ത്താവിനെ ഐഷ ഭീഷണിപ്പെടുത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണയുണ്ടാകില്ലെന്നും ഐഷ വ്യക്തമാക്കി.

വെറും ഭാര്യയല്ല

വെറും ഭാര്യയല്ല

പ്രസിഡന്റിന്റെ ഭാര്യ എന്ന രീതിയില്‍ മാത്രം അല്ല ഐഷ നൈജീരിയയില്‍ അറിയപ്പെടുന്നത്. അവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സന്നദ്ധ പ്രവര്‍ത്തകയും എഴുത്തുകാരിയും ആണ്. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവും ഉണ്ട്.

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കും എന്ന് പറഞ്ഞാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മുഹദ്ദ് ബുഹാരി നേരിട്ടത്. എന്നാല്‍ അധികാരം ലഭിച്ചതിന് ശേഷം മുഹദ്ദ് ബുഹാരി പഴയ സര്‍ക്കാരിന്റെ അതേ പാതയാണ് പിന്തുടരുന്നത് എന്നാണ് ആക്ഷേപം.

English summary
Nigerian President Muhammadu Buhari's wife has warned him that she may not back him at the next election unless he shakes up his government.In a BBC interview, Aisha Buhari said the president "does not know" most of the top officials he has appointed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X