എബോള ഇന്ത്യയിലേക്ക് പുറപ്പെട്ടു, ദുബായില്‍ മരിച്ചു!!!
ദുബായ്: എബോള രോഗബാധയുമായി ഇന്ത്യയിലേക്ക് തിരിച്ച സ്ത്രീ ദുബായില്‍ വച്ച് മരിച്ചതായി വിവരം. നൈജീരിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചതായിരുന്നു യുവതി.
ക്യാന്‍സര്‍ ചികിത്സക്കായാണ് നൈജീരിയന്‍ യുവതിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് പോരാനിരുന്നത്. ദുബായ് വിമാനത്താവളത്തില്‍ വച്ചാണ് ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടത്. അവിടെ വച്ച് തന്നെ മരിക്കുകയും ചെയ്തു.

എന്നാല്‍ ഇവര്‍ എബോള മൂലമാണ് മരിച്ചത് എന്നതിന് കൃത്യമായ സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. എബോള രോഗലക്ഷണങ്ങളോടെയാണ് ഇവര്‍ മരിച്ചതെന്ന് മാത്രമാണ് ദുബായിലെ ആരോഗ്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യുവതിയുടെ രക്തസാമ്പിളുകള്‍ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. യുവതിക്കൊപ്പം യാത്ര ചെയ്തിരുന്ന ഭര്‍ത്താവിനേയും വിശദമായ പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്. ഇയാളില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാരേയും വിശദാമയ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട് .
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ് . രണ്ടായിരത്തോളം പേര്‍ ഇതിനകം മരിച്ചിട്ടുണ്ടെന്നാണ് വിവരം. എബോള പടരുന്ന തടയാന്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന പരിശോധനകളാണ് നടത്തുന്നത് . പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 16 മലയാളികള്‍ ഇപ്പോഴും ആഗോര്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ് .












Click it and Unblock the Notifications