പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നതിനാല്‍ യുവാവ് സ്വന്തം ജനനേന്ദ്രിയം ഛേദിച്ചു
ദൈവത്തിനുവേണ്ടി എന്തും സഹിക്കുന്നവരും ത്യാഗം ചെയ്യുന്നവരുമൊക്കെയുണ്ട്. ദൈവസമാനമായ പ്രവര്‍ത്തികൊണ്ട് വാര്‍ത്തകളില്‍ സ്ഥാനം നേടിയവരുമുണ്ട്. എന്നാല്‍, ദൈവത്തിനുവേണ്ടി ഒരാള്‍ സ്വന്തം ജനനേന്ദ്രിയം ഛേദിച്ചിരിക്കുമോ? ഒരുപക്ഷേ ലോകത്തുതന്നെ ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് നൈജീരിയയില്‍ നിന്നാണ്.
ഇരുപത്തിയേഴുകാരനായ യുവാവിനെയാണ് സ്വന്തം ലൈംഗികാവയവം ഛേദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദൈവത്തിനുവേണ്ടിയാണ് താന്‍ അത് ചെയ്തതെന്നാണ് യുവാവിന്റെ പ്രതികരണം. പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ആ അവയവം. അത് തനിക്കിനി വേണ്ട. അവയവം നഷ്ടപ്പെട്ടതില്‍ തനിക്ക് യാതൊരു വിഷമമില്ലെന്നും യുവാവ് പറയുന്നു.

ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ അനുയായിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ധ്യാനയോഗവും ഉപവാസവും നടത്തിയതോടെ കടുത്ത ഈശ്വര വിശ്വാസിയായ ഇയാള്‍ വീട്ടില്‍ വീട്ടില്‍ വെച്ച് കത്തിയുപയോഗിച്ചാണ് കടുംകൈ ചെയ്തത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ അവയവം തുന്നിചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതൊന്നും വിഷയമാക്കേണ്ടെന്നും താനേ വളര്‍ന്നുകൊള്ളുമെന്നുമാണ് യുവാവിന്റെ പക്ഷം. തനിക്ക് പാപചിന്തയില്‍ നിന്നും മോചനം സാധ്യമാകുമെന്നതാണ് വലിയ ആശ്വാസം. എല്ലാ ദൈവത്തിനുവേണ്ടിയാണെന്ന ചിന്ത നല്ലതുമാത്രമേ വരുത്തുകയുള്ളൂവെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications