കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 ൽ അധികം സ്ത്രീകളുമായി സെക്‌സ്.... 'കിങ് ഓഫ് ക്ലബ്‌സ്' രഹസ്യമാക്കിവച്ച രോഗം ഒടുവിൽ ജീവനെടുത്തു

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: സാര്‍ത്ഥകമായ ജീവിതം എന്നൊക്കെ വിശേഷിപ്പിക്കാന്‍ പറ്റുമോ എന്നറിയില്ല... എങ്കിലും പീറ്റര്‍ സ്ട്രിങ്‌ഫെല്ലോ എന്ന ബിസിനസ് ടൈക്കൂണിന്റെ ജീവിതം ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു. കാരണം കഷ്ടപ്പാടില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ഒരു വലിയ ബിസിനസ് സാമ്രാജ്യം തന്നെ സ്വന്തമാക്കി, ജീവിതത്തില്‍ ആസ്വദിക്കാന്‍ ഇനിയൊക്കെ ബാക്കിയില്ലെന്ന നിലയിലെത്തിയ ആള്‍.

ആ പീറ്റര്‍ സ്ട്രിങ്‌ഫെല്ലോ അന്തരിച്ചിരിക്കുന്നു. 77-ാം വയസ്സില്‍ ആയിരുന്നു സ്ട്രിങ്‌ഫെല്ലോയുടെ മരണം. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് മാറ്റ് ഗ്ലാസ്സ് ആണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ഇംഗ്ലണ്ടിനെ നൈറ്റ് ക്ലബ്ബ് ലഹരിയില്‍ നിറച്ച ആളായിരുന്നു പീറ്റര്‍ സ്ട്രിങ്‌ഫെല്ലോ. ആ ജീവിതം അത്രയേറെ സംഭവ ബഹുലവും ആയിരുന്നു. രണ്ടായിരത്തിലേറെ സ്ത്രീകളുമായി കിടക്ക പങ്കിട്ട ആളാണ് സ്ട്രിങ്‌ഫെല്ലോ... ലോകത്തിലെ സെലിബ്രിറ്റികളുമായി അത്രയേറെ അടുപ്പം സൂക്ഷിച്ചിരുന്ന ആളും.

പ്രസിദ്ധിയോ കുപ്രിസിദ്ധിയോ?

പ്രസിദ്ധിയോ കുപ്രിസിദ്ധിയോ?

സ്ട്രിങ്‌ഫെല്ലോയെ കുറിച്ച് പറയുമ്പോള്‍ അത് പ്രസിദ്ധയോ കുപ്രസിദ്ധിയോ എന്ന ചോദ്യവും പലരും ഉയര്‍ത്തും. അര്‍ദ്ധനഗ്നകളായ സ്ത്രീകള്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുന്ന സ്ട്രിങ്‌ഫെല്ലോയുടെ ചിത്രങ്ങള്‍ അത്രയേറെ പ്രസിദ്ധമാണ്. ഇംഗ്ലണ്ടിലെ ക്ലബ്ബ് സംസ്‌കാരത്തില്‍ രതിയുടെ സാധ്യതകള്‍ കൂടുതല്‍ തുറന്നിട്ടതും ഇതേ സ്ട്രിങ്‌ഫെല്ലോ തന്നെ ആയിരുന്നു.

കഷ്ടപ്പെട്ട ജീവിതം

കഷ്ടപ്പെട്ട ജീവിതം

ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു സ്ട്രിങ്‌ഫെല്ലോയുടെ ജനനം. കൗമാരകാലത്തേ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച ആളാണ്. സിനിമയിലും മര്‍ച്ചന്റ് നേവിയിലും ഒക്കെ ജോലി ചെയ്തായിരുന്നു അക്കാലത്തെ ജീവിതം. കുറച്ച് കാലം ഒരു നൈറ്റ് ക്ലബ്ബില്‍ ജോലി ചെയ്യുകയും ചെയ്തു.

വാടകയ്‌ക്കെടുത്ത ക്ലബ്ബ്

വാടകയ്‌ക്കെടുത്ത ക്ലബ്ബ്

1962 ല്‍ ഒരു നൈറ്റ് ക്ലബ്ബ് വാടകയ്‌ക്കെടുത്തുകൊണ്ടായിരുന്നു സ്ട്രിങ്‌ഫെല്ലോയുടെ ജീവിത വിജയങ്ങള്‍ തുടങ്ങുന്നത്. തൊട്ടടുത്ത വര്‍ഷം ബീറ്റില്‍സിന്റെ ഒരു സംഗീത പരിപാടി നടത്താന്‍ സാധിച്ചതോടെ ഭാഗ്യത്തിന്റെ വരവായി. ആ വര്‍ഷം തന്നെ പുതിയൊരു ക്ലബ്ബ് തുടങ്ങുകയും ചെയ്തു അദ്ദേഹം.

കിങ് ഓഫ് ക്ലബ്ബ്‌സ്

കിങ് ഓഫ് ക്ലബ്ബ്‌സ്

പിന്നീട് സ്ട്രിങ്‌ഫെല്ലോയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തും വിദേശത്തും ആയി അനവധി ക്ലബ്ബുകളുടെ ശൃംഘല തന്നെ തുടങ്ങി. അങ്ങനെയാണ് അദ്ദേഹത്തിന് കിങ് ഓഫ് ദ ക്ലബ്ബ്‌സ് എന്ന വിളിപ്പേര് തന്നെ കിട്ടുന്നത്.

പൂര്‍ണ നഗ്നം

പൂര്‍ണ നഗ്നം

1992 ല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് സ്ട്രിങ്‌ഫെല്ലോയ്ക്ക് ആ ലൈസന്‍സ് ലഭിക്കുന്നത്. ക്ലബ്ബില്‍ പൂര്‍ണ നഗ്നരായി നര്‍ത്തകിമാര്‍ക്ക് നൃത്തം ചെയ്യാനുള്ളതായിരുന്നു ആ ലൈസന്‍സ്. ഒരു ജി സ്ട്രിങ് പോലും തന്റെ നര്‍ത്തകിമാര്‍ ധരിക്കേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

രണ്ടായിരത്തിലേറെ സ്ത്രീകള്‍

രണ്ടായിരത്തിലേറെ സ്ത്രീകള്‍

മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട് സ്ട്രിങ്‌ഫെല്ലോ. എന്നാല്‍ അദ്ദേഹം ശാരീരിക ബന്ധം പുലര്‍ത്തിയ സ്ത്രീകളുടെ എണ്ണം രണ്ടായിരത്തില്‍ അധികം വരും എന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. ക്ലബ്ബ് നര്‍ത്തകിമാര്‍ക്കൊപ്പമുള്ള അര്‍ദ്ധനഗ്ന ചിത്രങ്ങളും പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്.

27 വയസ്സുള്ള ഭാര്യ

27 വയസ്സുള്ള ഭാര്യ

മരിക്കുമ്പോള്‍ സ്ട്രിങ്‌ഫെല്ലോയുടെ പ്രായം 77 വയസ്സാണ്. തന്റെ മൂന്നാം വിവാഹം അദ്ദേഹം കഴിക്കുന്നത് 68-ാം വയസ്സില്‍ ആയിരുന്നു. ബെല്ല എന്ന ഭാര്യക്ക് അന്ന് പ്രായം വെറും 27 വയസ്സ് മാത്രം ആയിരുന്നു. ഇതും വലിയ മാധ്യമ ശ്രദ്ധ നേടിയ സംഭവം ആയിരുന്നു.

രഹസ്യമാക്കിവച്ച അസുഖം

രഹസ്യമാക്കിവച്ച അസുഖം

ക്യാന്‍സര്‍ ബാധിതനായിട്ടാണ് സ്ട്രിങ്‌ഫെല്ലോ മരണത്തിന് കീഴ്‌പ്പെടുന്നത്. എന്നാല്‍ വര്‍ഷങ്ങളോളം അദ്ദേഹം തന്റെ രോഗം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. താന്‍ ഒരു ക്യാന്‍സര്‍ രോഗിയാണെന്ന് ലോകം അറിയുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ പോലും പുകവലിയ്ക്കാത്ത സ്ട്രിങ്‌ഫെല്ലോയെ ബാധിച്ച് ശ്വാസകോശ അര്‍ബുദം ആയിരുന്നു എന്ന വിധിവൈപരീത്യവും ഉണ്ട്.

അഡള്‍ട്ട് ക്ലബ്ബിങ്

അഡള്‍ട്ട് ക്ലബ്ബിങ്

അഡള്‍ട്ട് ക്ലബ്ബിങ് തന്നെ ആയിരുന്നു സ്ട്രിങ്‌ഫെല്ലോയെ ഏറെ പ്രസിദ്ധനാക്കിയത്. 1990 സല്‍ ആയിരുന്നു തന്റെ ന്യൂയോര്‍ക്ക് ക്ലബ്ബില്‍ ഇത്തരം ഒരുപരിപാടി അദ്ദേഹം തുടങ്ങുന്നത്. ആദ്യമായി തന്റെ ക്ലബ്ബില്‍ അദ്ദേഹം ടേബിള്‍ ഡാന്‍സിങ് എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.

English summary
'King of Clubs' Peter Stringfellow dies aged 77 after secret battle with cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X