കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുഎസ് ബന്ധം കൂടുതല്‍ ശക്തമായി; നിക്കി ഹാലെ

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി മെഗാപരിപാടിക്ക് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്ന് യുഎന്നിലെ മുന്‍ ഇന്ത്യന്‍-അമേരിക്കന്‍ യുഎസ് അംബാസഡര്‍ നിക്കി ഹാലെ. എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് 50,000ലധികം ഇന്ത്യന്‍ അമേരിക്കക്കാരായ കാണികളൊണ് അഭിസംബോധന ചെയ്തുത്.

പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും പങ്കില്ലെന്ന് ക്രൈെംബ്രാഞ്ച്!പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും പങ്കില്ലെന്ന് ക്രൈെംബ്രാഞ്ച്!

മന്ത്രിസഭയില്‍ സേവനമനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ നിക്കി ഹാലെ ഞായറാഴ്ച പുറത്തുവിട്ട ട്വീറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തത്തെ പ്രശംസിച്ചു. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ മികച്ച സൗഹൃദമുണ്ടെന്നും മോദിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയോടെ ഇതുകൂടുതല്‍ ദൃഢമായെന്നും അവര്‍ ട്വീറ്റിൽ കുറിച്ചു.

nikki-haley-2-

പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റും അവര്‍ റിട്വീറ്റ് ചെയ്തിരുന്നു. \'യുഎസ്എ ഇന്ത്യയെ സ്‌നേഹിക്കുന്നു!\' പഞ്ചാബില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായ നിക്കി ഹാലെ എല്ലായ്‌പ്പോഴും ഇന്ത്യ-യുഎസ് ബന്ധത്തിന്റെ വക്താവായിരുന്നു. സൗത്ത് കരോലിന സംസ്ഥാന ഗവര്‍ണറായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഒരാഴ്ച നീളുന്ന അമേരിക്കൻ സന്ദർശനത്തോട് അനുബന്ധിച്ചാണ് മോദി ഹൌഡി മോദി പരിപാടിയിൽ പങ്കെടുത്തത്.

English summary
Nikkey Haley about Indo-US relationship after Trump-Modi meet up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X