നിക്കി ഹാലി യുഎന്നിലെ അംബാസഡർ സ്ഥാനം രാജിവെച്ചു; രാജി കാരണം വ്യക്തമല്ല, ട്രംപ് രാജി സ്വീകരിച്ചു!!
ന്യൂയോർക്ക്: യുഎന്നിലെ യുഎസ് അംബാസഡർ സ്ഥാനം നിക്കി ഹാലി രാജി വെച്ചി. രാജി യുഎസ് പ്രസിഡന്റ് റൊമാൾഡ് ട്രംപ് സ്വീകരിച്ചു. 2017ലാണ് യുഎന്നിലെ യുഎസ് അംബാസിഡറായി നിക്കി ഹാലി ചുമതലയേറ്റത്. റാജിവെക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിരുന്നു അവർ. സൗത്ത് കരോലൈന ഗവര്‍ണറായിരുന്നു നിക്കി ഹാലി.
വ്യാപാര-തൊഴില്‍ രംഗങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സമര്‍ഥയാണിവർ. ഇന്ത്യന്‍ ദമ്പതികളുടെ മകളായ നിക്കി ഹാലി ട്രംപിന്റംകടുത്ത വിമര്‍ശകയായിരുന്നു. കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന സ്ഥാനവും നിക്കിക്കാണ്. പഞ്ചാബില്‍നിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളായ ഹാലെ സൗത്ത് കരോളീന ഗവര്‍ണറായിരുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്.

1972ല്‍ യു.എസിലെ സൗത് കരോലൈനയിലാണ് ജനനം. ദേശീയ സൈനിക ക്യാപ്റ്റന്‍ മൈക്കിള്‍ ഹാലിയാണ് ഭര്‍ത്താവ്. 46-കാരിയായ ഹാലെ ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്നങ്ങളിലുമടക്കം യുഎന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി പ്രഖ്യാപനം വന്നത്. വ്യാഴാഴ്ച രാവിലെ തന്നെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നിരുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications