കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്കി ഹാലി യുഎന്നിലെ അംബാസഡർ സ്ഥാനം രാജിവെച്ചു; രാജി കാരണം വ്യക്തമല്ല, ട്രംപ് രാജി സ്വീകരിച്ചു!!

Google Oneindia Malayalam News

ന്യൂയോർക്ക്: യുഎന്നിലെ യുഎസ് അംബാസഡർ സ്ഥാനം നിക്കി ഹാലി രാജി വെച്ചി. രാജി യുഎസ് പ്രസിഡന്റ് റൊമാൾഡ് ട്രംപ് സ്വീകരിച്ചു. 2017ലാണ് യുഎന്നിലെ യുഎസ് അംബാസിഡറായി നിക്കി ഹാലി ചുമതലയേറ്റത്. റാജിവെക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിരുന്നു അവർ. സൗത്ത് കരോലൈന ഗവര്‍ണറായിരുന്നു നിക്കി ഹാലി.

<strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!</strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

വ്യാപാര-തൊഴില്‍ രംഗങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സമര്‍ഥയാണിവർ. ഇന്ത്യന്‍ ദമ്പതികളുടെ മകളായ നിക്കി ഹാലി ട്രംപിന്റംകടുത്ത വിമര്‍ശകയായിരുന്നു. കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന സ്ഥാനവും നിക്കിക്കാണ്. പഞ്ചാബില്‍നിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളായ ഹാലെ സൗത്ത് കരോളീന ഗവര്‍ണറായിരുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്.

 Nikki Haley

1972ല്‍ യു.എസിലെ സൗത് കരോലൈനയിലാണ് ജനനം. ദേശീയ സൈനിക ക്യാപ്റ്റന്‍ മൈക്കിള്‍ ഹാലിയാണ് ഭര്‍ത്താവ്. 46-കാരിയായ ഹാലെ ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്‌നങ്ങളിലുമടക്കം യുഎന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി പ്രഖ്യാപനം വന്നത്. വ്യാഴാഴ്ച രാവിലെ തന്നെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നിരുന്നത്.

English summary
Nikki Haley resigns as US Ambassador to the UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X