ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍; ലോകത്തില്‍ ആദ്യം, ലോക ഗിന്നസ് റെക്കോര്‍ഡ്
മാലി: ഒരേ സമയത്ത് ജനിച്ച കുഞ്ഞുങ്ങളെ വിളിക്കുന്നതാണ് നോണ്‍-നപ്ലെറ്റുകള്‍ എന്ന്. ലോകത്തിലെ ഏക നോണ്‍-നപ്ലെറ്റുകളുടെ ജനനം അടുത്തിടെ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ഇവര്‍ ലോക ഗി്ന്നസ് റെക്കോര്‍ഡുകളിലും ഇടം നേടിയിരുന്നു. മാലി സ്വദേശികള്‍ക്കാണ് ഒരേ സമയത്ത് ഒമ്പത് കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇപ്പോഴിതാ അവര്‍ സുരക്ഷിതമായി ജന്മന ദേശമായ മാലിയിലേക്ക് മടങ്ങിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കുട്ടികള്‍ ജനിച്ചതിന് പിന്നാലെയുള്ള 19 മാസങ്ങള്‍ ഇവര്‍ മൊറോക്കയിലാണ് കഴിഞ്ഞിരുന്നത്.

ഒറ്റ പ്രസവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഈ കുഞ്ഞുങ്ങളുടെ പേരിലാണ്. 2021 മെയ് മാസത്തിലെ പ്രസവത്തിന് മുന്നോടിയായി, അമ്മ ഹലീമ സിസ്സെ, സ്‌പെഷ്യലിസ്റ്റ് പരിചരണത്തിനായി മൊറോക്കോയിലേക്ക് പറന്നിരുന്നു. അവിടെ നിന്നാണ് ഒമ്പത് കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത്. തിരിച്ചുവരുന്നതിനുമുമ്പ് അവര്‍ കാസബ്ലാങ്കയില്‍ വൈദ്യസഹായത്തോടെ താമസിച്ചിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മാലിയന്‍ തലസ്ഥാനമായ ബമാകോയില്‍ തിരിച്ചെത്തിയ ശേഷം പിതാവ് അബ്ദുല്‍കാദര്‍ അര്‍ബി കുടുംബത്തെ സാമ്പത്തികമായി സഹായിച്ചതിന് മാലിയന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ഇത് വലിയൊരു ജോലിയാണ്, ജോലിയാണ്, പക്ഷേ ഞങ്ങള്‍ക്ക് ഈ അനുഗ്രഹം നല്‍കിയ അല്ലാഹു അവരെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ കുടുംബത്തിന് വേണ്ട എല്ലാ സര്‍ക്കാര്‍ പിന്തുണയും തുടരുമെന്ന് ആരോഗ്യമന്ത്രി ഡിമിനാറ്റോ സംഗാര പറഞ്ഞു. 30 ആഴ്ചയ്ക്കുള്ളില്‍ സിസേറിയനിലൂടെയാണ് അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും കുഞ്ഞുങ്ങള്‍ ജനിച്ചതെന്ന് മാലി അധികൃതര്‍ അറിയിച്ചു. കാദിദിയ, ഫത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയ പേര്. ആണ്‍കുട്ടികള്‍ക്ക് മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ഹാദ്ജി, ബഹ് എന്നിങ്ങനെ പേര് നല്‍കിയത്.
മാസം തികയാതെയുള്ള ജനനം കാരണം അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ ജനിച്ചതിന് ശേഷമുള്ള മാസങ്ങള്‍ ഇവര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. തുടര്‍ന്ന് അവരെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി, അവിടെ അവര്‍ക്ക് ഐന്‍ ബോര്‍ജ ക്ലിനിക്കില്‍ നിന്ന് മുഴുവന്‍ സമയ പരിചരണവും ലഭിച്ചിരുന്നു.












Click it and Unblock the Notifications