ഷാര്‍ജയിലെ അവിവാഹിതരെ സൂക്ഷിയ്ക്കണം! മദ്യത്തിനും മയക്കുമരുന്നിനും മാത്രമല്ല...അടിമകള്‍ എന്ന് പൊലീസ്
ഷാര്‍ജ: ഷാര്‍ജയിലെ അവിവാഹിതര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളോ? അവിവാഹിതരെപ്പറ്റി അത്ര നല്ല വാര്‍ത്തയല്ല ഷാര്‍ജയില്‍ നിന്ന് പുറത്ത് വരുന്നത്.സ്വദേശി യുവാക്കളെപ്പറ്റി മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നത്. 2015 ല്‍ ഷാര്‍ജയില്‍ മാത്രം മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം ഒന്‍പത് യുവാക്കളാണ്.
മയക്കുമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള കേസുകളില്‍ 440 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നവരിലും മയക്കുമരുന്ന് കടത്തുന്നവരിലും കൂടുതല്‍ അവിവാഹിതരാണ്. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം കേസുകളില്‍ അകപ്പെടുന്നതില്‍ ഏറെയും.

ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
ഷാര്‍ജയില്‍ യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി ഞെട്ടിയ്ക്കുന്ന കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബായത്ത് ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്.

ഒന്‍പത് പേര്‍
2015 ല്‍ മാത്രം അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ഒന്‍പതുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

440പേര്‍
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 440 പേര്‍ അറസ്റ്റിലായി

അവിവാഹിതര്‍
അവിവാഹിതരും ചെറുപ്പക്കാരുമാണ് ഇത്തരം കേസുകളില്‍ അകപ്പെടുന്നതില്‍ ഏറെയും എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.












Click it and Unblock the Notifications