കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദി ഹോങ്കോങില്‍!! വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ, ചെെന സമ്മതിക്കുമോ?

നീരവ് മോദി ഹോങ്കോങിലുണ്ടെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ഇന്ത്യ നടപടി ശകത്മാക്കുന്നു. നീരവ് ഹോങ്കോങിലുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്ത്യ പുതിയ നീക്കങ്ങള്‍ തുടങ്ങിയത്. നീരവ് നേരത്തെ ആസ്‌ത്രേലിയയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രാജ്യങ്ങളെയൊക്കെ നീരവിനെ വിട്ടുകിട്ടാന്‍ ഇന്ത്യ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നീരവ് ഹോങ്കോങിലേക്ക് കടന്നതായി വാര്‍ത്തകള്‍ വന്നത്.

അതേസമയം ഹോങ്കോങ് ചൈനയുടെ ഭാഗമാണ്. അതുകൊണ്ട് നീരവിനെ വിട്ടുകിട്ടാന്‍ ഇന്ത്യക്ക് ചൈനയുടെ സഹായം വേണ്ടിവരും. പക്ഷേ ചൈന ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമോ എന്ന് ഉറപ്പില്ല. ഹോങ്കോങ് സ്വതന്ത്രപ്രദേശമാണെങ്കിലും ഇവിടെ ചൈനയ്ക്ക് അധികാരമുണ്ട്. പക്ഷേ ഇത്തരം നിര്‍ണായക കാര്യങ്ങളില്‍ ചൈനയ്ക്കും തീരുമാനമെടുക്കാം. നീരവിനെ വിട്ടുനല്‍കണമെന്ന് ഹോങ്കോങിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിലേക്ക് മുങ്ങി

ചൈനയിലേക്ക് മുങ്ങി

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പില്‍ മോദി സര്‍ക്കാര്‍ ഒന്നടങ്കം സമ്മര്‍ദത്തിലാണ്. ഇന്ത്യന്‍ ബാങ്കിങ് മേഖല ഒരു സുരക്ഷയും ഇല്ലാത്തതാണ് എന്ന ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് നീരവ് മോദി ചൈനയിലേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടെ എന്ത് വിലകൊടുത്തും നീരവിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വാശിയിലാണ് സര്‍ക്കാര്‍. ഹോങ്കോങ് അധികൃതര്‍ക്ക് നീരവിനെ അറസ്റ്റ് ചെയ്ത് കൈമാറുന്നത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയും ഹോങ്കോങും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഒപ്പുവിച്ചിട്ടുണ്ട്. അതേസമയം മാര്‍ച്ച് 23ന് ഹോങ്കോങിന് കത്തയച്ചിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജ്യസഭയില്‍ പറയുകയും ചെയ്തു. ഇന്ത്യയുടെ കത്തിന് ഇതുവരെ ചൈന മറുപടി അയച്ചിട്ടില്ല.

ഇന്ത്യയുമായി സഹകരിക്കുമോ?

ഇന്ത്യയുമായി സഹകരിക്കുമോ?

നീരവ് മോദിയുടെ കാര്യത്തില്‍ ഇന്ത്യയുമായി ചൈന സഹകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ചൈനയുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. ചൈനയിലെ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബാവാലെ ചൈനീസ് അധികൃതരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ബംബാവാലെ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് ചൈന വഴങ്ങില്ലെന്നാണ് സൂചന. അതിര്‍ത്തിയിലെ സംഘര്‍ഷം ഇരുവരും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. നീരവ് മോദിയുടെ കേസ് ദേശീയ പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൈന പറയുന്നു. അതുകൊണ്ട് ഇന്ത്യയുടെ സമീപനമായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. അതോടൊപ്പം നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ലാത്തതും ഇന്ത്യ ആശങ്കയോടെ കാണുന്നുണ്ട്.

നീരവിന്റെ ബന്ധങ്ങള്‍

നീരവിന്റെ ബന്ധങ്ങള്‍

നീരവിനെ അത്ര പെട്ടെന്ന് ചൈനയില്‍ നിന്ന് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെയ്ജിങ്, ചൈനീസ് സര്‍ക്കാരുകളുമായി നല്ല ബന്ധത്തിലാണ് അദ്ദേഹം. അതോടൊപ്പം ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിനുണ്ടെന്നാണ് സൂചന. അതേസമയം നീരവ് ഹോങ്കോങില്‍ തന്നെയുണ്ടോ എന്ന് ഇതുവരെ ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് വിദേശകാര്യ മന്ത്രാലയം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. രാജ്യസഭയില്‍ നീരവ് മോദി ഏത് രാജ്യത്താണ് ഉള്ളതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ നീരവ് ഹോങ്കോങില്‍ തന്നെ ഉണ്ടെന്ന് ഉറപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതിനിടയില്‍ നീരവ് മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

മെഹുൽ ചോക്സിയുടെ കടലാസ് കമ്പനി ഡയറക്ടർമാരുടെ ശമ്പളം 12000! അടച്ച് തീർത്തത് 2500 കോടിയുടെ വായ്പ..മെഹുൽ ചോക്സിയുടെ കടലാസ് കമ്പനി ഡയറക്ടർമാരുടെ ശമ്പളം 12000! അടച്ച് തീർത്തത് 2500 കോടിയുടെ വായ്പ..

നീരവും ചോക്സിയും പണമെത്തിച്ചത് ഹവാല വഴി: മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ കോടികള്‍!!നീരവും ചോക്സിയും പണമെത്തിച്ചത് ഹവാല വഴി: മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ കോടികള്‍!!

ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്

English summary
Nirav Modis fate could now be in Chinas hands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X