കൈലാസയിലേക്ക് വിസയും ആസ്ട്രേലിയയിൽ നിന്ന് ചാർട്ടേഡ് വിമാനവും: പ്രഖ്യാപനവുമായി നിത്യാനന്ദ
ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽപ്പോയ നിത്യാനന്ദ കൈലാസ എന്ന പേരിലാണ് ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് സ്വം പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ നവംബർ മുതൽ ഈ ഹിന്ദുരാഷ്ട്രം നിലനിൽക്കുന്നുണ്ട്. പീഡനക്കേസിൽ പ്രതിയായ നിത്യാനന്ദ 50 ലധികം തവണ കോടതിയിലേക്ക് വിളിപ്പിച്ചെങ്കിലും ഇതിന് തയ്യാറാവാതെയാണ് സ്വയം പ്രഖ്യാപിത ആൾദൈവം ഇന്ത്യ വിട്ടത്. എന്നാൽ നിത്യാനന്ദ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന കൈലാസ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആസ്ട്രേലിയയ്ക്കടുത്താണെന്നാണ് കരുതുന്നത്.
ബലാത്സംഗക്കേസിൽ ഒളിവിൽപ്പോയ നിത്യാനന്ദ താൻ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രത്തിലേക്ക് സന്ദർശകർക്ക് വിസ നൽകാൻ ആരംഭിച്ചു. ദ്വീപ് രാഷ്ട്രത്തിലേക്ക് പ്രവേശനം നൽകുന്നതിനായി ഒരു ഇ-മെയിൽ ഐഡിയും ആരംഭിച്ചിട്ടുണ്ട്. ഇതോടെ വിസയ്ക്കും അപേക്ഷിക്കാൻ സാധിക്കും. ഹിന്ദു പരമാധികാര രാഷ്ട്രം സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ഈ നീക്കങ്ങൾ.
കൈലാസയുടെ കൃത്യമായ സ്ഥാനം അജ്ഞാതമാണെങ്കിലും, ഇത് ഓസ്‌ട്രേലിയയോട് അടുത്താണെന്ന് സംശയിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് കൈലാസയിലേക്ക് 'ഗരുഡ' എന്ന ചാർട്ടർ ഫ്ലൈറ്റ് സർവീസുകൾ നിത്യാനന്ദ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. രാജ്യത്തുനിന്നുള്ള ആരെയും കൈലാസയിൽ പാർപ്പിക്കുമെന്നും എന്നാൽ മൂന്ന് ദിവസത്തിൽ കൂടുതൽ കഴിയാൻ അനുവദിക്കില്ലന്നും നിത്യാനന്ദ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സന്ദർശകർക്ക് കൈലാസയിൽ താമസിക്കാനെത്തുമ്പോൾ പരമ ശിവനെ സന്ദർശിക്കാൻ അനുവാദം നൽകുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ട നാടുകടത്തപ്പെട്ട ഒരു കൂട്ടം ആളുകളാണ് കൈലാസ സ്ഥാപിച്ചതെന്ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കൈലാസ.ഓർഗിൽ പറയുന്നത്.

ഓഗസ്റ്റിൽ നിത്യാനന്ദൻ "റിസർവ് ബാങ്ക് ഓഫ് കൈലാസ" യുടെ തുടക്കവും ആഘോഷിച്ചിരുന്നു. നിത്യാനന്ദ തന്റെ വീഡിയോ റിസർവ് ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ട് നേരത്തെ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു.
ഗണപതിയുടെ അനുഗ്രഹത്തോടെ ആഗസ്റ്റ് 22ന് റിസർവ് ബാങ്ക് ഓഫ് കൈലാസയുടെയും കറൻസിയുടെയും മുഴുവൻ വിവരങ്ങളും ഞങ്ങൾ വെളിപ്പെടുത്താൻ പോകുന്നു. എല്ലാം തയ്യാറാണ്. ഞാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു വെളിപ്പെടുത്തൽ.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications