• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈലാസയിലേക്ക് വിസയും ആസ്ട്രേലിയയിൽ നിന്ന് ചാർട്ടേഡ് വിമാനവും: പ്രഖ്യാപനവുമായി നിത്യാനന്ദ

ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽപ്പോയ നിത്യാനന്ദ കൈലാസ എന്ന പേരിലാണ് ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് സ്വം പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ നവംബർ മുതൽ ഈ ഹിന്ദുരാഷ്ട്രം നിലനിൽക്കുന്നുണ്ട്. പീഡനക്കേസിൽ പ്രതിയായ നിത്യാനന്ദ 50 ലധികം തവണ കോടതിയിലേക്ക് വിളിപ്പിച്ചെങ്കിലും ഇതിന് തയ്യാറാവാതെയാണ് സ്വയം പ്രഖ്യാപിത ആൾദൈവം ഇന്ത്യ വിട്ടത്. എന്നാൽ നിത്യാനന്ദ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന കൈലാസ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആസ്ട്രേലിയയ്ക്കടുത്താണെന്നാണ് കരുതുന്നത്.

ബലാത്സംഗക്കേസിൽ ഒളിവിൽപ്പോയ നിത്യാനന്ദ താൻ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രത്തിലേക്ക് സന്ദർശകർക്ക് വിസ നൽകാൻ ആരംഭിച്ചു. ദ്വീപ് രാഷ്ട്രത്തിലേക്ക് പ്രവേശനം നൽകുന്നതിനായി ഒരു ഇ-മെയിൽ ഐഡിയും ആരംഭിച്ചിട്ടുണ്ട്. ഇതോടെ വിസയ്ക്കും അപേക്ഷിക്കാൻ സാധിക്കും. ഹിന്ദു പരമാധികാര രാഷ്ട്രം സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ഈ നീക്കങ്ങൾ.

കൈലാസയുടെ കൃത്യമായ സ്ഥാനം അജ്ഞാതമാണെങ്കിലും, ഇത് ഓസ്‌ട്രേലിയയോട് അടുത്താണെന്ന് സംശയിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് കൈലാസയിലേക്ക് 'ഗരുഡ' എന്ന ചാർട്ടർ ഫ്ലൈറ്റ് സർവീസുകൾ നിത്യാനന്ദ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. രാജ്യത്തുനിന്നുള്ള ആരെയും കൈലാസയിൽ പാർപ്പിക്കുമെന്നും എന്നാൽ മൂന്ന് ദിവസത്തിൽ കൂടുതൽ കഴിയാൻ അനുവദിക്കില്ലന്നും നിത്യാനന്ദ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ത്രിശങ്കുവിലായ മാവേലിക്കര മണ്ഡലത്തില്‍ സ്വതന്ത്രന്റെ പിന്തുണ നേടി ഭരണം പിടിക്കാന്‍ മുന്നണികള്‍

സന്ദർശകർക്ക് കൈലാസയിൽ താമസിക്കാനെത്തുമ്പോൾ പരമ ശിവനെ സന്ദർശിക്കാൻ അനുവാദം നൽകുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ട നാടുകടത്തപ്പെട്ട ഒരു കൂട്ടം ആളുകളാണ് കൈലാസ സ്ഥാപിച്ചതെന്ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കൈലാസ.ഓർഗിൽ പറയുന്നത്.

ഓഗസ്റ്റിൽ നിത്യാനന്ദൻ "റിസർവ് ബാങ്ക് ഓഫ് കൈലാസ" യുടെ തുടക്കവും ആഘോഷിച്ചിരുന്നു. നിത്യാനന്ദ തന്റെ വീഡിയോ റിസർവ് ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ട് നേരത്തെ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു.

ഗണപതിയുടെ അനുഗ്രഹത്തോടെ ആഗസ്റ്റ് 22ന് റിസർവ് ബാങ്ക് ഓഫ് കൈലാസയുടെയും കറൻസിയുടെയും മുഴുവൻ വിവരങ്ങളും ഞങ്ങൾ വെളിപ്പെടുത്താൻ പോകുന്നു. എല്ലാം തയ്യാറാണ്. ഞാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു വെളിപ്പെടുത്തൽ.

ബംഗാളിൽ ചരടുവലിച്ച് അമിത് ഷാ: തൃണമൂൽ വിട്ട് മറ്റൊരു എംഎൽഎ, പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു!!

കോവിഡ്‌ വാക്‌സിന്‍ മികച്ച പ്രതിരോധ ശേഷി നല്‍കുന്നതായി ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാല

cmsvideo
  Kerala started health worker's registration for vaccine

  രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കുന്നു? കാസര്‍കോട് വിട്ട് കേരളത്തിലുടനീളം സജീവമാകണം

  English summary
  Nithyananda, announces visa for Kailasa, and chartered flights from Australia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X