നിവ്യ സ്പോർട്സ് ഷോറൂം ഔട് ലറ്റ് മാളിൽ തുറന്നു: 2019ഓടെ കൂടുതല്‍ ഷോറുമുകള്‍ തുറക്കും
ദുബായ് : ഇന്ത്യയുടെ ആദ്യത്തെ സ്പോർട്സ് ബ്രാൻഡായ നിവ്യയുടെ ഷോറൂം ദുബായ് ഔട് ലറ്റ് മാളിൽ തുറന്നു. മുഹമ്മദ് റുബയ സുലൈം അല്‍ കെത് ബി ഉദ്ഘാടനം നിർവഹിച്ചു. അസ്വഞ്ചർ മാനേജിങ് ഡയറക്ടർ സമർ ഖാൻ സംബന്ധിച്ചു. ഇന്ത്യയിൽ ദശാബ്ദങ്ങളായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നിവ്യയുടെ രാജ്യാന്തര തലത്തിലെ ആദ്യത്തെ ഷോറൂമാണ് ദുബായിലേത്.

അടുത്ത വർഷം അവസാനത്തോടെ 12 കടകൾ കൂടി തുറക്കുമെന്നും വളരെ മിതമായ നിരക്കിൽ സ്പോർട്സ് ഉത്പന്നങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും സമർഖാൻ പറഞ്ഞു. അമിതമായി പണം ചെലവഴിക്കാതെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ തന്നെ ആളുകൾ ഉപയോഗിക്കണമെന്നതാണ് ആഗ്രഹം. മറ്റു രാജ്യാന്തര ബ്രാൻഡുകളോട് കടപിടിക്കുന്ന ഗുണമേന്മ നിവ്യ ഉറപ്പു നൽകുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിവ്യ 40% വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 1934ൽ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് നിവ്യ. ഇൗ ബ്രാൻഡിൻ്റെ ടി ഷേർട്, ഷൂസ്, ബാഗുകൾ തുടങ്ങിയ സ്പോർട്സ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്.













Click it and Unblock the Notifications