കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ വിചാരിച്ചാല്‍ എല്ലാം തീര്‍ന്നു; അറബ് ലോകം ഭയത്തില്‍... മിസൈലുകള്‍ തലസ്ഥാനം വരെ തകര്‍ക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അറബ് രാജ്യങ്ങള്‍ക്ക് ഇറാനെ പേടിയോ? | Oneindia Malayalam

കെയ്‌റോ: ഇറാന്റെ പേരില്‍ പശ്ചിമേഷ്യ പുകയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയാണ്. ഷിയ ഭൂരിപക്ഷമുള്ള ഇറാനെ അംഗീകരിക്കാന്‍ സുന്നി ഭൂരിപക്ഷമുള്ള സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഒരുകാലത്തും തയ്യാറല്ല. ഇപ്പോള്‍ കാര്യങ്ങള്‍ യുദ്ധസമാനമായ അവസ്ഥകളിലേക്കാണ് നീങ്ങുന്നത്.

സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍

ഇതിനിടെ ആണ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര, പ്രത്യേക സമ്മേളനം നടന്നത്. ഇതിലും ഇറാന്‍ തന്നെ ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ യോഗത്തില്‍ ലെബനന്‍ വിദേശകാര്യമന്ത്രി പങ്കെടുക്കാതിരുന്നത് വിവാദങ്ങള്‍ വീണ്ടും ചൂടുപിടിപ്പിച്ചു.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾസൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

യോഗത്തില്‍ സൗദി വിദേശ കാര്യ മന്ത്രി പറഞ്ഞ കാര്യങ്ങള്‍ അറബ് ലോകത്തിന്റെ ആശങ്ക തന്നെയാണ് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ഇത്യധികം രാജ്യങ്ങള്‍ ഇറാനെ ഇങ്ങനെ ഭയപ്പെടുന്നത്?

വിട്ടുവീഴ്ചയില്ലാത്ത നടപടി

വിട്ടുവീഴ്ചയില്ലാത്ത നടപടി

ഇറാന്‍ തുടര്‍ച്ചയായി അന്താരാഷ്ട്ര നിയമങ്ങള്‍ പോലും ലംഘിച്ച് ഇടപെടലുകള്‍ നടത്തുന്നു എന്നാണ് ആക്ഷേപം. ഇറാന്റെ പ്രകോപനപരമായ നടപടികള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ഒരു പരിഹാരം കണ്ടെത്തണം എന്നായിരുന്നു കെയ്‌റോയില്‍ ചേര്‍ന്ന യോഗത്തില്‍ സൗദി അറേബ്യയുടെ ആവശ്യം. സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പഴക്കം ഏറെയാണ്.

ഇറാന്റെ അതിക്രമങ്ങള്‍

ഇറാന്റെ അതിക്രമങ്ങള്‍

പല പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഇറാന്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നു എന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം. യെമനിലെ ഹൂത്തി വിമതരും ലെബനനിലെ ഹിസ്ബുള്ളയും തന്നെ ആയിരുന്നു ആരോപണങ്ങള്‍ക്ക് കാരണം. ഇറാന്റെ നടപടികള്‍ ഇത്തരത്തില്‍ തുടര്‍ന്ന് പോകാന്‍ അനുവദിക്കരുത് എന്നായിരുന്നു പൊതുനിലപാട്.

സൗദിയിലേക്ക് വിട്ട മിസൈലുകള്‍

സൗദിയിലേക്ക് വിട്ട മിസൈലുകള്‍

യെമനിലെ ഹൂത്തി വിമത പ്രശ്‌നം തുടങ്ങിയത് മുതല്‍ സൗദിയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. 2015 മുതല്‍ ഇതുവരെ 80 ഇറാന്‍ നിര്‍മിതി മിസൈലുകളാണ് ഹൂത്തി വിമതര്‍ സൗദിക്ക് നേര്‍ക്ക് തൊടുത്തത് എന്നാണ് ആക്ഷേപം. ഇറാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ ആക്രമണങ്ങള്‍ എല്ലാം എന്നും സൗദി അറേബ്യ ആരോപിക്കുന്നുണ്ട്.

ഏത് അറബ് രാജ്യം ആയാലും

ഏത് അറബ് രാജ്യം ആയാലും

ഇറാനോട് വിട്ടുവീഴ്ച ചെയ്തതുകൊണ്ട് ഏതെങ്കിലും അറബ് രാജ്യത്തിന്റെ തലസ്ഥാനം ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് സുരക്ഷിതമാവില്ല എന്നായിരുന്നു സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ പറഞ്ഞത്. ഇറാനെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭയക്കുന്നുണ്ട് എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍.

അറബ് ലീഗ്

അറബ് ലീഗ്

നേരത്തേ തന്നെ അറബ് ലീഗ് ഇറാനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും സുന്നി ഭൂരിപക്ഷമുള്ള 22 രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അറബ് ലീഗ്. ഇറാനെതിരെയുള്ള സുന്നി ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ നിലപാടിന് പിന്നില്‍ ഷിയ വിരുദ്ധത തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത് എന്ന ആക്ഷേപം എല്ലാക്കാലത്തും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും അത്തരം ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

ലെബനന് എന്ത് സംഭവിക്കും

ലെബനന് എന്ത് സംഭവിക്കും

അറബ് ലീഗിലെ അംഗ രാജ്യങ്ങളില്‍ ഒന്നാണ് ലെബനന്‍. ഇപ്പോള്‍ സൗദി അറേബ്യയുടെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നായി മാറിക്കഴിഞ്ഞു ലെബനന്‍. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ശക്തി പ്രാപിച്ചതാണ് സൗദിയെ ചൊടിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ ലെബനന്‍ പ്രധാനമന്ത്രി സൗദി അറേബ്യയില്‍ വച്ച് രാജി പ്രഖ്യാപനം നടത്തിയത് വലിയ വിവാദം ആയിരുന്നു.

ലെബനന്‍ പങ്കെടുത്തില്ല

ലെബനന്‍ പങ്കെടുത്തില്ല

കഴിഞ്ഞ ദിവസം നടന്ന അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തില്‍ ലെബനന്‍ പ്രതിനിധി പങ്കെടുത്തിരുന്നില്ല. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. അറബ് ലീഗിന്റെ ഭാഗമായി തുടരാന്‍ ലെബനന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യോഗം ബഹിഷ്‌കരിക്കാനുള്ള കാരണമായി ഒരു വിഭാഗം വിലയിരുത്തുന്നത്.

English summary
'No Arab capital safe from Iran’s missiles,’ Saudi FM warns at emergency meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X