പ്രവാസികള്‍ക്ക് സിബിഎസ്ഇ പുനപ്പരീക്ഷയില്ല; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം
ദുബായ്: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശ്വാസം. മാറ്റിവച്ച പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഇന്ത്യയ്ക്ക് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതോടെയാണിത്. രാജ്യത്തിനു പുറത്ത് ഒരു പരീക്ഷയുടേയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്ത് സിബിഎസ്ഇ പരീക്ഷക്ക് നല്കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നതിനാലാണ് ഇത്.
ഇന്ത്യയില്‍ പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്തും. ഹരിയാനയിലും ഡല്‍ഹിയിലും മാത്രം ചോര്‍ന്ന പത്താം ക്ലാസ് കണക്ക് പരീക്ഷ ഈ രണ്ട് സംസ്ഥാനങ്ങളില്‍ വീണ്ടും നടത്തും. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല. സിബിഎസ്ഇയും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സിബിഎസ്ഇയുടെ ഈ തീരുമാനം പ്രത്യകിച്ച് ഗള്‍ഫ് മേഖലയിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഏറെ ആഹ്ലാദകരമാണ്. പ്ലസ്ടു പരീക്ഷ നന്നായി എഴുതിയ ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികള്‍ പുനപ്പരീക്ഷ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു.

പുന: പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മേഖലയിലെ ഇന്ത്യന്‍ സ്കൂളുകള്‍ സിബിഎസ്ഇക്ക് കത്തയക്കുകയും ചെയ്തിരുന്നു. പലരും പരീക്ഷ കഴിയുന്ന തിയതി കണക്കാക്കി നാട്ടില്‍ പോവാനുള്ള ടിക്കറ്റുകള്‍ എടുത്തവരായിരുന്നു. ഇവരില്‍ ചിലര്‍ ഉപരിപഠനം നാട്ടില്‍ നടത്താനുള്ള തീരുമാനത്തില്‍ ഫൈനല്‍ എക്സിറ്റില്‍ പോകുന്നവരായതിനാല്‍ ഇനി ടിക്കറ്റ് മാറ്റിയെടുക്കുവാനോ നീട്ടുവാനോ സാധിക്കാത്ത സ്ഥിതിയിയായിരുന്നു. സിബിഎസ്ഇയുടെ തീരുമാനം ഇവര്‍ക്കെല്ലാം വലിയ ആശ്വാസമായിരിക്കുകയാണ്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് കണക്ക് പരീക്ഷാപേപ്പറുകള്‍ ചോര്‍ന്നിരിക്കുന്നതെന്നും പതിനഞ്ചു ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications