ജെറുസലേമിലേക്ക് എംബസി മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് ജപ്പാന്
റാമല്ല: തെല്‍ അവീവില്‍ നിന്ന് തങ്ങളുടെ എംബസി ജെറൂസലേമിലേക്ക് മാറ്റാന്‍ പദ്ധതിയില്ലെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ വ്യക്തമാക്കിയതായി ഫലസ്തീന് വാര്‍ത്താഏജന്‍സി അറിയിച്ചു. റാമല്ലയില്‍ ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ജപ്പാന് പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീന്-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രക്രിയയ്ക്ക് ജപ്പാന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫലസ്തീന് രാഷ്ട്രത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജപ്പാന്റെ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കിയും കിഴക്കന്‍ ജെറൂസലേം തലസ്ഥാനമാക്കിയുമുള്ള ഫലസ്തീന് രാഷ്ട്രം വേണമെന്നതാണ് ഫലസ്തീനികളുടെ ആവശ്യമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. യു.എന്‍ പ്രമേയങ്ങളും ഇത്തരമൊരു ദ്വിരാഷ്ട്ര പരിഹാരമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിശ്രമങ്ങളോടൊപ്പം ഫലസ്തീന് എന്നും സഹകരിച്ചിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന് പ്രശ്നത്തില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കാന്‍ യു.എന്‍ രക്ഷാസമിതി മുന്‍കൈയെടുക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതോടെ ഫലസ്തീന് പ്രശ്നത്തില്‍ സത്യസന്ധനായ മധ്യസ്ഥനെന്ന റോള്‍ അമേരിക്ക കളഞ്ഞുകുളിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതോടൊപ്പം തെല്‍ അവീവിലെ തങ്ങളുടെ എംബസി അവിടേക്ക് മാറ്റുമെന്നും കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഫലസ്തീനിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications