കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേമിലേക്ക് എംബസി മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് ജപ്പാന്‍

  • By Desk
Google Oneindia Malayalam News

റാമല്ല: തെല്‍ അവീവില്‍ നിന്ന് തങ്ങളുടെ എംബസി ജെറൂസലേമിലേക്ക് മാറ്റാന്‍ പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ വ്യക്തമാക്കിയതായി ഫലസ്തീന്‍ വാര്‍ത്താഏജന്‍സി അറിയിച്ചു. റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ജപ്പാന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രക്രിയയ്ക്ക് ജപ്പാന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫലസ്തീന്‍ രാഷ്ട്രത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജപ്പാന്റെ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കിയും കിഴക്കന്‍ ജെറൂസലേം തലസ്ഥാനമാക്കിയുമുള്ള ഫലസ്തീന്‍ രാഷ്ട്രം വേണമെന്നതാണ് ഫലസ്തീനികളുടെ ആവശ്യമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. യു.എന്‍ പ്രമേയങ്ങളും ഇത്തരമൊരു ദ്വിരാഷ്ട്ര പരിഹാരമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിശ്രമങ്ങളോടൊപ്പം ഫലസ്തീന്‍ എന്നും സഹകരിച്ചിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

world

ഫലസ്തീന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കാന്‍ യു.എന്‍ രക്ഷാസമിതി മുന്‍കൈയെടുക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതോടെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ സത്യസന്ധനായ മധ്യസ്ഥനെന്ന റോള്‍ അമേരിക്ക കളഞ്ഞുകുളിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതോടൊപ്പം തെല്‍ അവീവിലെ തങ്ങളുടെ എംബസി അവിടേക്ക് മാറ്റുമെന്നും കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഫലസ്തീനിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തിരുന്നു.
English summary
Japanese Prime Minister Shinzo Abe said Tuesday his country has no plans to move its embassy in Israel from Tel Aviv to Jerusalem, according to Palestine’s official news agency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X