കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്ക് വിസ; യുഎസ് തീരുമാനത്തില്‍ മാറ്റമില്ല

Google Oneindia Malayalam News

narendra modi
വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ തീരുമാനം മാറ്റിയിട്ടില്ലെന്ന് അമേരിക്ക. പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി തങ്ങളുടെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

തങ്ങളുടെ വിസ പോളിസി ഏറെക്കാലമായി നിലനിന്നുപോരുന്നതാണ്. അതില്‍ ഒരുമാറ്റവും ഇല്ല. മോഡിക്ക് അമേരിക്കന്‍ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം എന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു.

മറ്റേതൊരു ആളെയും പോലെ നരേന്ദ്രമോഡിക്കും അമേരിക്കന്‍ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. മോഡിയുടെ അപേക്ഷ അമേരിക്ക പരിഗണിക്കും. മോഡിക്ക് വിസ ലഭിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല. റിവ്യൂ കഴിയുന്നത് വരെ അദ്ദേഹം കാത്തിരിക്കേണ്ടി വരുമെന്നും ഹാര്‍ഫ് പറഞ്ഞു.

ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 2002 ല്‍ ഗുജറാത്തില്‍ നടന്ന വംശീയ കലാപങ്ങളുടെ പോരിലാണ് അമേരിക്ക നരേന്ദ്രമോഡിക്ക് വിസ നിഷേധിച്ചത്.

മോഡിക്ക് വിസ നിഷേധിച്ച നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് 65 ഇന്ത്യന്‍ എം പിമാര്‍ യു എസ് പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് കത്തയച്ചത് അടുത്തിടെ വന്‍ വാര്‍ത്തയായിരുന്നു. 12 പാര്‍ട്ടികളില്‍പ്പെട്ട എം പി മാരാണ് ഇന്ത്യന്‍ നേതാവിനെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് യു എസ് പ്രസിഡണ്ടിന് കത്തയച്ചത്.

English summary
US has said that there is no change in its visa policy with regard to the BJP leader and that he was welcome to apply for the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X