ട്രംപ് യുഗം അമേരിക്കയെ 50 വര്‍ഷം പിന്നോട്ടടിക്കുമോ? ഇമെയില്‍ വേണ്ട, കൊറിയറാണ് നല്ലതെന്ന്
കംപ്യുട്ടര്‍ വഴി ഇമെയിലുകള്‍ അയക്കുന്നത് ഒഴിവാക്കണമെന്നും നല്ലത് കൊറിയറാണ് എന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
വാഷിങ്ടണ്‍: അമേരിക്കക്ക് ട്രംപ് യുഗം പുരാതന കാലത്തേക്കുള്ള തിരിഞ്ഞുനടത്തമാവുമോ. ഇതാണ് അമേരിക്കക്കാര്‍ക്കിടയിലെ പുതിയ ചര്‍ച്ച. ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്ക് ഇന്നലെ സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍ കേട്ടാല്‍ അതേ തോന്നൂ. ഫ്ളോറിഡയില്‍ പാംബീച്ച് റിസോര്‍ട്ടിലായിരുന്നു പുതുവര്‍ഷ തലേന്ന് ട്രംപും കൂട്ടരും.
കംപ്യുട്ടര്‍ വഴി ഇമെയിലുകള്‍ അയക്കുന്നത് ഒഴിവാക്കണമെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. പുതുവല്‍സര ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുംമുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കംപ്യുട്ടര്‍ വിരുദ്ധനാണോ ട്രംപ് എന്ന തോന്നാന്‍ വരട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കംപ്യുട്ടര്‍ വഴിയുള്ള ഇമെയിലിനേക്കാള്‍ നല്ലത് കൊറിയറാണ് എന്നാണ്.

കംപ്യുട്ടര്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് ട്രംപിന്റെ പക്ഷം. സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് കംപ്യുട്ടര്‍ ഒട്ടും സുരക്ഷിതമല്ലത്രെ. ഏത് സമയവും ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും രഹസ്യം കൈമാറാനുണ്ടെങ്കില്‍ എഴുതി കൊറിയര്‍ വഴി അയക്കണമെന്നാണ് ട്രംപ് പറഞ്ഞത്. അല്‍പ്പം പഴഞ്ചനാണെന്ന് തോന്നാമെങ്കിലും സുരക്ഷിതത്വം കൂടുതലാണെന്ന് ട്രംപ് പറഞ്ഞു.

മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്ന് ഞാന്‍ നോക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഹാക്കര്‍മാര്‍ എന്തും ചോര്‍ത്തിയെടുക്കുന്ന ഇക്കാലത്ത് കംപ്യുട്ടര്‍ ഒട്ടും സുരക്ഷിതമല്ലെന്നും ട്രംപ് പറഞ്ഞു. കംപ്യുട്ടറുകള് ഹാക്ക് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ റഷ്യന്‍ ചാരന്മാര് ചോര്‍ത്തിയെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കവെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം.

ഒരുപാട് ഹാക്കിങിനെ കുറിച്ച് കേട്ടിട്ടുണ്ട്്. ഹാക്കിങ് ആര് നടത്തിയെന്ന് തെളിയിക്കാന്‍ വളരെ പ്രയാസമാണെന്നും റഷ്യയെ കുറ്റപ്പെടുത്താതെ ട്രംപ് പറഞ്ഞു. ഒബാമ ഭരണകൂടവും ഡമോക്രാറ്റിക് പാര്‍ട്ടിയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണത്തില്‍ ട്രംപ് വിശ്വസിക്കുന്നില്ല. അദ്ദേഹം റഷ്യക്കെതിരേ മയപ്പെടുത്തിയാണ് സംസാരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് ആരോപിച്ച് അമേരിക്ക കഴിഞ്ഞദിവസം 35 റഷ്യന്‍ ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്നു പുറത്താക്കിയിരുന്നു. തിരിച്ചടിയായി റഷ്യയും 35 അമേരിക്കന്‍ ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ നടപടി റദ്ദ് ചെയ്തു പിന്നീട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രംഗത്ത് വന്നു. പുടിന് മിടുക്കനാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
-
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ്











Click it and Unblock the Notifications