കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് യുഗം അമേരിക്കയെ 50 വര്‍ഷം പിന്നോട്ടടിക്കുമോ? ഇമെയില്‍ വേണ്ട, കൊറിയറാണ് നല്ലതെന്ന്

കംപ്യുട്ടര്‍ വഴി ഇമെയിലുകള്‍ അയക്കുന്നത് ഒഴിവാക്കണമെന്നും നല്ലത് കൊറിയറാണ് എന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കക്ക് ട്രംപ് യുഗം പുരാതന കാലത്തേക്കുള്ള തിരിഞ്ഞുനടത്തമാവുമോ. ഇതാണ് അമേരിക്കക്കാര്‍ക്കിടയിലെ പുതിയ ചര്‍ച്ച. ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്ക് ഇന്നലെ സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍ കേട്ടാല്‍ അതേ തോന്നൂ. ഫ്‌ളോറിഡയില്‍ പാംബീച്ച് റിസോര്‍ട്ടിലായിരുന്നു പുതുവര്‍ഷ തലേന്ന് ട്രംപും കൂട്ടരും.

കംപ്യുട്ടര്‍ വഴി ഇമെയിലുകള്‍ അയക്കുന്നത് ഒഴിവാക്കണമെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. പുതുവല്‍സര ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുംമുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കംപ്യുട്ടര്‍ വിരുദ്ധനാണോ ട്രംപ് എന്ന തോന്നാന്‍ വരട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കംപ്യുട്ടര്‍ വഴിയുള്ള ഇമെയിലിനേക്കാള്‍ നല്ലത് കൊറിയറാണ് എന്നാണ്.

അല്‍പ്പം പഴഞ്ചാനാണ് പക്ഷേ സുരക്ഷിതം

കംപ്യുട്ടര്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് ട്രംപിന്റെ പക്ഷം. സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് കംപ്യുട്ടര്‍ ഒട്ടും സുരക്ഷിതമല്ലത്രെ. ഏത് സമയവും ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും രഹസ്യം കൈമാറാനുണ്ടെങ്കില്‍ എഴുതി കൊറിയര്‍ വഴി അയക്കണമെന്നാണ് ട്രംപ് പറഞ്ഞത്. അല്‍പ്പം പഴഞ്ചനാണെന്ന് തോന്നാമെങ്കിലും സുരക്ഷിതത്വം കൂടുതലാണെന്ന് ട്രംപ് പറഞ്ഞു.

ഇത് ഹാക്കര്‍മാരുടെ കാലം

മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്ന് ഞാന്‍ നോക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഹാക്കര്‍മാര്‍ എന്തും ചോര്‍ത്തിയെടുക്കുന്ന ഇക്കാലത്ത് കംപ്യുട്ടര്‍ ഒട്ടും സുരക്ഷിതമല്ലെന്നും ട്രംപ് പറഞ്ഞു. കംപ്യുട്ടറുകള്‍ ഹാക്ക് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ റഷ്യന്‍ ചാരന്‍മാര്‍ ചോര്‍ത്തിയെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കവെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം.

റഷ്യക്കെതിരേ ഒന്നുംമിണ്ടാതെ ട്രംപ്

ഒരുപാട് ഹാക്കിങിനെ കുറിച്ച് കേട്ടിട്ടുണ്ട്്. ഹാക്കിങ് ആര് നടത്തിയെന്ന് തെളിയിക്കാന്‍ വളരെ പ്രയാസമാണെന്നും റഷ്യയെ കുറ്റപ്പെടുത്താതെ ട്രംപ് പറഞ്ഞു. ഒബാമ ഭരണകൂടവും ഡമോക്രാറ്റിക് പാര്‍ട്ടിയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണത്തില്‍ ട്രംപ് വിശ്വസിക്കുന്നില്ല. അദ്ദേഹം റഷ്യക്കെതിരേ മയപ്പെടുത്തിയാണ് സംസാരിക്കുന്നത്.

ട്രംപ്-പുടിന്‍ ഭായി ഭായി

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് ആരോപിച്ച് അമേരിക്ക കഴിഞ്ഞദിവസം 35 റഷ്യന്‍ ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്നു പുറത്താക്കിയിരുന്നു. തിരിച്ചടിയായി റഷ്യയും 35 അമേരിക്കന്‍ ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ നടപടി റദ്ദ് ചെയ്തു പിന്നീട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്ത് വന്നു. പുടിന്‍ മിടുക്കനാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

English summary
President-elect Donald Trump says that "no computer is safe" when it comes to keeping information private. Trump spoke to reporters briefly before his annual New Year's bash at his Mar-a-Lago resort in Palm Beach, Florida.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X