Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന്റെ ഭാവി തുലാസില്‍; അവിശ്വാസ പ്രമേയം അവതരിപ്പിച്ചു... മന്ത്രി രാജിവച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഭാവി തുലാസില്‍. അദ്ദേഹത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതിപ്പിച്ചു. മാര്‍ച്ച് 31ന് പ്രമേയത്തില്‍ ചര്‍ച്ച നടക്കും. മതിയായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷത്തെ രണ്ടു പാര്‍ട്ടികളും ഒറ്റക്കെട്ടായിട്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. മാത്രമല്ല, ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ വിമതസ്വരം ഉയര്‍ത്തിയതും അദ്ദേഹത്തിന് ആശങ്കയാണ്. അതേസമയം, പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഇമ്രാന്‍ ഖാന്റെ അടുത്ത സഹായിയും മന്ത്രിയുമായ ഷാസൈന്‍ ബഗ്തി രാജിവച്ചതും പ്രധാനമന്ത്രിക്ക് തിരിച്ചടിയായി.

i

പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശെരീഫ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മാര്‍ച്ച് 25നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. പ്രതിപക്ഷം ഒരുമിച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും. എന്നാല്‍ പ്രതിപക്ഷത്തിന്റെ നീക്കം വിജയം കാണില്ലെന്നും സര്‍ക്കാരിന് മതിയായ പിന്തുണയുണ്ടെന്നും ഇമ്രാന്‍ ഖാനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നു. 2018ല്‍ പുതിയ പാകിസ്താന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്.

ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. ചില ചെറുകക്ഷികളുമായി സഖ്യം ചേര്‍ന്നാണ് ഭരണം. ഇവര്‍ മറുകണ്ടം ചാടിയാല്‍ ഇമ്രാന്‍ ഖാന്റെ ഭരണം വീഴും. 155 സീറ്റുകളാണ് ദേശീയ അസംബ്ലിയില്‍ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിക്കുള്ളത്. അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടാണ് എന്നതാണ് ഇമ്രാന്‍ ഖാന്‍ നേരിടുന്ന വെല്ലുവിളി. മാത്രമല്ല, ഭരണകക്ഷിയിലെ ചില എംപിമാര്‍ വിമത സ്വരം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാമാണ് പ്രതിപക്ഷത്തിന് ധൈര്യം പകരുന്നത്. സൈന്യത്തിന്റെ നിലപാടും വളരെ സുപ്രധാനമാണ്. സര്‍ക്കാര്‍ വീണാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സൈന്യം ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.

അതിനിടെയാണ് മന്ത്രി ഷാസൈന്‍ ബഗ്തി രാജിവച്ചിരിക്കുന്നത്. ബലൂചിസ്താനിലെ ഐക്യശ്രമങ്ങളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം. മാത്രമല്ല, ഇമ്രാന്‍ ഖാന്റെ അടുത്തയാളുമായിരുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന് ഷാസൈന്‍ പ്രഖ്യാപിച്ചു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ഷാസൈന്‍ ബഗ്തി കുറ്റപ്പെടുത്തി. നേരത്തെ മൂന്ന് പാര്‍ട്ടികള്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+