കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൺ യാദവ്: ഇന്ത്യയുമായി ധാരണയില്ലെന്ന് പാകിസ്താൻ, പാക് നീക്കം ഐസിജെ വിധി പ്രകാരം

Google Oneindia Malayalam News

ഇസ്ലാമാബാദ്: കുൽഭൂഷൺ യാദവ് കേസിൽ നിലപാട് വ്യത്യമാക്കി പാകിസ്താൻ. കുൽഭൂഷൺ യാദവ് വിഷയത്തിൽ ഇന്ത്യയുമായി യാതൊരു വിധത്തിലുള്ള ധാരണയുമില്ലെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയും ഭരണഘടനയും അനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നാണ് പാകിസ്താനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പാക് ജയിലിൽ കഴിയുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് അനുകൂലമായ നീക്കം നടത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് തള്ളിക്കളഞ്ഞ് പാകിസ്താൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ

പാക് വിദേശകാര്യ ഓഫീസ് വക്താവ് മുഹമ്മദാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. പാക് ജയിലിൽ കഴിയുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് അനുകൂലമായ നീക്കം നടത്തുമെന്ന റിപ്പോർട്ട് തള്ളിക്കളഞ്ഞ മുഹമ്മദ് കുൽഭൂഷൺ വിഷയത്തിൽ ഇന്ത്യയുമായി ഒരു തരത്തിലുള്ള ധാരണയിലെത്തിയെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും ഭരണഘടനയുടേയും തീരുമാനമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

kulbhusan-jadhav-

ജാദവിന് പാക് സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശം ലഭ്യമാക്കുന്നതിന് പാകിസ്താൻ കരസേന നിയമത്തിൽ ഭേദഗതി വരുത്തുകയാണെന്ന് പാക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തള്ളിയാണ് പാകിസ്താൻ രംഗത്തെത്തിയിരുന്നു. പാക് അധീന കശ്മീരിൽ നിന്ന് പിടികൂടിയെന്ന് പാകിസ്താൻ വാദിക്കുന്ന കൂൽഭൂഷണെതിരെ ഭീകരപ്രവർത്തനം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തി പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2017ലാണ്

ഇന്ത്യൻ പ്രതിനിധികൾക്ക് കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി നൽകണമെന്നും വധശിക്ഷ പുനപരിശോധിക്കണമെന്നും ആആവശ്യപ്പെട്ട് ഇന്ത്യയാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയ്ക്ക് അനുകുലമായ വിധിയും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നുണ്ടായിരുന്നു. ജാദവിനെതിരെയുള്ള സൈനിക കോടതിയുടെ വിധി പുറത്തുവരുന്നത്. ഇന്ത്യയുടെ ഹർജി പരിഗണിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ത്യക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.

English summary
No deal with India, will implement ICJ ruling as per Constitution’: Pakistan on Jadhav case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X