കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും സര്‍വീസിന് തയ്യാര്‍, പക്ഷെ അനുമതിയില്ല; പ്രവാസികള്‍ ആശങ്കയില്‍

Google Oneindia Malayalam News

റിയാദ്: ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഖത്തറില്‍ 153 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തില്‍ 112 ഉം ഒമാനില്‍ 48 പേര്‍ക്കും അടക്കം 313 പേര്‍ക്കാണ് ഇന്ന് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതൊടെ മൊത്തം വൈറസ് രോഗികളുടെ എണ്ണം 9449 ആയി. മരണ നിരക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്നു വരികയാണ്.

67 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 41 പേര്‍ മരിച്ച സൗദിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയന്ത്രണ നടപടികള്‍ ദീര്‍ഘിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മൂവായിരത്തോളം കോവിഡ് ബാധിതരുള്ള സൗദി തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. ഇതിനിടയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ വിമാന കമ്പനികള്‍ സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കില്‍ പ്രവാസികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വിമാന സര്‍വീസുകള്‍

വിമാന സര്‍വീസുകള്‍

ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും ഇൗ ​ആ​ഴ്​​ച സ​ർ​വി​സ്​ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ഫ്ലൈ ദുബൈ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ മു​ത​ൽ ​ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാണ് നിരവധി പ്രവാസികള്‍ പറയുന്നത്.

ഇന്ത്യ അനുമതി നല്‍കിയില്ല

ഇന്ത്യ അനുമതി നല്‍കിയില്ല

ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ വിദേശ യാത്രാ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇതുവരെ അനുമതി നടത്തിയിട്ടില്ല. ഇതോടെയാണ് 15 മുതല്‍ സര്‍വീസ് നടക്കുന്ന കാര്യം സംശയത്തിലായത്. പൗരന്‍മാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശമോ ആവശ്യമോ ലഭിച്ചിട്ടില്ലെന്നാണ് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വ്യക്തമാക്കി.

യാത്രക്കാരുടെ പ്രതീക്ഷ

യാത്രക്കാരുടെ പ്രതീക്ഷ

സര്‍വീസ് നടന്നില്ലെങ്കില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ നിരക്ക് തിരികെ ലഭിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഇന്ത്യയിലേക്ക് പാകിസ്താനിലേക്കുമായി 1500 പേര്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുത്. 1800 ദിര്‍ഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

 കൊച്ചി, കോഴിക്കോട്

കൊച്ചി, കോഴിക്കോട്

കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്ത് ചെ​ന്നൈ, അ​ഹ്​​മ​ദാ​ബാ​ദ്​, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്​, ല​ഖ്​​നോ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍വീസ് നടത്തുമെന്നാണ് ഫ്ലൈ ദുബൈ അറിയിച്ചിരുന്നത്. 15 മുതല്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്നായിരുന്നു ഇ​ത്തി​ഹാ​ദും എ​മി​റേ​റ്റ്​​സും അറിയിച്ചിരുന്നത്.

പ്രവാസികള്‍ ആവശ്യപ്പെടുന്നു

പ്രവാസികള്‍ ആവശ്യപ്പെടുന്നു

അതേസമയം, മറ്റ് രാജ്യങ്ങളിലേക്ക് ഈ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറായി യുഎഇ ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ തങ്ങളേയും നാട്ടിലെത്തിക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നു. നാട്ടില്‍ ക്വാറന്‍റൈനില്‍ കഴിയാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിക്കുന്നു.

 മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

 പ്രതീക്ഷയുടെ പുതുനാമ്പുകള്‍: കോവിഡിനെതിരെ പുതിയ ആയുധം, പരീക്ഷണം പുരോഗമിക്കുന്നു പ്രതീക്ഷയുടെ പുതുനാമ്പുകള്‍: കോവിഡിനെതിരെ പുതിയ ആയുധം, പരീക്ഷണം പുരോഗമിക്കുന്നു

English summary
No decision about flight: expatriates in confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X