കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കടകള്‍ രാത്രി നേരത്തേ അടക്കണമെന്ന് നിര്‍ദേശം; വിശദീകരണവുമായി മന്ത്രാലയം

  • By Desk
Google Oneindia Malayalam News

ജിദ്ദ: വനിതകളടക്കം കൂടുതല്‍ സ്വദേശികളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ കടകളുടെ പ്രവൃത്തി സമയം കുറയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം നിയമനിര്‍മാണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മന്ത്രാലയം അംഗീകാരത്തിനായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചു. അര്‍ധരാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍, രാത്രി ഒമ്പത് മണിക്കുതന്നെ അടയ്ക്കാനാണ് നിര്‍ദേശം.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി സൗദി മന്ത്രാലയം രംഗത്തെത്തി. കടകള്‍ ഒന്‍പത് മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശം മന്ത്രാലയം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ലെന്നും പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

saudi-shops

അതേസമയം, കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശമെന്നറിയുന്നു. നേരത്തെ ഈ നിര്‍ദേശം അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നുവെങ്കിലും വിശദമായ പഠനം നടത്താന്‍ സമിതി നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം വീണ്ടും പഠനം നടത്തിയതിനു ശേഷമാണ് തൊഴില്‍ മന്ത്രാലയം പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നതത്. എന്നാല്‍ നേരത്തേ അടക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് ഫാര്‍മസി, ഹറം പള്ളികളുടെ പരിസരം തുടങ്ങി ചില മേഖലകളെ ഒഴിവാക്കാനും ആലോചനയുണ്ട്. റമദാന്‍ മാസത്തിലും പ്രവൃത്തി സമയത്തില്‍ ഇളവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ അര്‍ധരാത്രി വരെ ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കാറുണ്ട്. ഇതുകാരണം സൗദി വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നീക്കം. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പുതിയ നിര്‍ദേശത്തിനു പിന്നിലെ പ്രധാനലക്ഷ്യം. പുതിയ സമയക്രമം നിലവില്‍ വരുന്നതോടെ സൗദികളുടെ ജീവിത രീതിയില്‍ തന്നെ കാതലായ മാറ്റം വരും.

English summary
The Ministry of Labor and Social Development has clarified that no official decision has been taken yet on the closure of shops at 9 p.m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X