മോദിയും വേണ്ട, ആരും വേണ്ടെന്ന് ഇമ്രാന് ഖാന്... പക്ഷേ, അതും മറികടന്ന് ചിലരെത്തും പാകിസ്താനില്‍
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക ഇന്ത്യന്‍് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളെ ക്ഷണിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടപൂര്‍വ്വം നടത്തണം എന്നായിരുന്നു ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ താത്പര്യം.
എന്നാല്‍, ഈ തീരുമാനം ഇമ്രാന് ഖാന് തന്നെ ഇടപെട്ട് തിരുത്തി എന്നാണ് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയാല്‍ മതി എന്നാണ് ഇമ്രാന് ഖാന്റെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളെ ആരേയും തന്നെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

രാഷ്ട്ര നേതാക്കളെ കൂടാതെ സെലിബ്രിറ്റികളേയും ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് ഇമ്രാന് ഖാന്റെ തീരുമാനം. വിദേശികളെ ആരേയും ഉള്‍പ്പെടുത്താതെ പൂര്‍ണമായും ഒരു പാകിസ്താന് ചടങ്ങായി സത്യപ്രതിജ്ഞ നടത്തും എന്നാണ് പിടിഐ വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ വിദേശികള്‍ ആരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനും സാധിക്കില്ല. ഇമ്രാന് ഖാന്റെ അടുത്ത സുഹൃത്തുക്കളെ ചടങ്ങിലേക്ക് ക്ഷണിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവരായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശ പൗരന്മാര്. ഇന്ത്യയില്‍ നിന്ന് സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, നവജ്യോത് സിങ് സിദ്ധു എന്നിവരെയാണ് ഇമ്രാന് ഖാന് ക്ഷണിച്ചിട്ടുള്ളത്. സിദ്ധു മാത്രമാണ് ഇപ്പോള്‍ ക്ഷണം സ്വീകരിച്ച് രംഗത്ത് വന്നിട്ടുള്ളത്.
ഓഗസ്റ്റ് 11 ന് ആണ് ഇമ്രാന് ഖാന് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. പ്രസിഡന്റ്സ് ഹൗസില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ആയിരിക്കും സത്യപ്രതിജ്ഞ.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications