കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും വേണ്ട, ആരും വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍... പക്ഷേ, അതും മറികടന്ന് ചിലരെത്തും പാകിസ്താനില്‍

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക ഇന്ത്യന്‍് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളെ ക്ഷണിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടപൂര്‍വ്വം നടത്തണം എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ താത്പര്യം.

എന്നാല്‍, ഈ തീരുമാനം ഇമ്രാന്‍ ഖാന്‍ തന്നെ ഇടപെട്ട് തിരുത്തി എന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയാല്‍ മതി എന്നാണ് ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളെ ആരേയും തന്നെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

Imran Khan

രാഷ്ട്ര നേതാക്കളെ കൂടാതെ സെലിബ്രിറ്റികളേയും ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് ഇമ്രാന്‍ ഖാന്റെ തീരുമാനം. വിദേശികളെ ആരേയും ഉള്‍പ്പെടുത്താതെ പൂര്‍ണമായും ഒരു പാകിസ്താന്‍ ചടങ്ങായി സത്യപ്രതിജ്ഞ നടത്തും എന്നാണ് പിടിഐ വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ വിദേശികള്‍ ആരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനും സാധിക്കില്ല. ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തുക്കളെ ചടങ്ങിലേക്ക് ക്ഷണിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവരായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശ പൗരന്‍മാര്‍. ഇന്ത്യയില്‍ നിന്ന് സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവജ്യോത് സിങ് സിദ്ധു എന്നിവരെയാണ് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടുള്ളത്. സിദ്ധു മാത്രമാണ് ഇപ്പോള്‍ ക്ഷണം സ്വീകരിച്ച് രംഗത്ത് വന്നിട്ടുള്ളത്.

ഓഗസ്റ്റ് 11 ന് ആണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. പ്രസിഡന്റ്‌സ് ഹൗസില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ആയിരിക്കും സത്യപ്രതിജ്ഞ.

English summary
Foreign leaders will not be invited to Imran Khan's swearing-in as Pakistan's Prime Minister on August 11, Islamabad said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X