കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല; ഫോക്‌സ് ന്യൂസിനെതിരെ നിയമ നടപടി

  • By Gokul
Google Oneindia Malayalam News

പാരീസ്: അമൂസ്ലീങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങള്‍ യൂറോപ്പിലുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഫോക്‌സ് ന്യൂസിനെതിരെ നിയമ നടപടിയെടുക്കുമെന്ന് പാരീസ് മേയര്‍ അന്നെ ഹിഡാല്‍ഗോ. പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗസ്റ്റ് ആയെത്തിയ ടെററിസം അനലിസ്റ്റ് സ്റ്റീവന്‍ എമേഴ്‌സണ്‍ ആണ് യൂറോപ്പില്‍ അമൂസ്ലീങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളുണ്ടെന്ന് വ്യക്തമാക്കിയത്.

യൂറോപ്പിലെ ചില പ്രദേശങ്ങളില്‍ അമുസ്ലീങ്ങള്‍ക്ക് അടുക്കാന്‍ പോലുമാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബര്‍മിങ് ഹാമടക്കം ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍, സംഭവം വിവാദമായതോടെ പരാമര്‍ശത്തിന് ഫോസ്‌ക് ന്യൂസ് മാപ്പു പറഞ്ഞിരുന്നു.

Paris Mayor

മാപ്പു പറഞ്ഞെങ്കിലും പാരീസ് നഗരത്തിനടക്കം വാര്‍ത്ത മോശം പേരുണ്ടാക്കിയെന്ന് കാട്ടിയാണ് മേയര്‍ അന്നെ ഹിഡാല്‍ഗോ നിയമ നടപടിക്കൊരുങ്ങുന്നത്. ട്വിറ്ററിലൂടെ അനവധി പ്രേക്ഷകര്‍ ഫോക്‌സ് ന്യൂസിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പല അവസരങ്ങളിലും ചാനല്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

ചര്‍ച്ചയുടെ അവതാരകയായ ജീനിന്‍ പിറോയും വ്യക്തിപരമായി മാപ്പു ചോദിച്ചിരുന്നു. അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും എമേഴ്‌സന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ബര്‍മിങ് ഹാമിനെതിരായ പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എമേഴ്‌സണ്‍ പരാമര്‍ശം വിഡ്ഡിത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

English summary
I'm suing Fox News over false report on Muslim 'no-go' zones says Paris mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X