കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിന് സൗദി നിയന്ത്രണം; ഹജ്ജ് യാത്ര ഇനി സ്വന്തം രാജ്യത്ത് നിന്ന് മാത്രം, പ്രവാസികള്‍ക്ക് തിരിച്ചടി

യുഎഇയില്‍ ഇത്തവണ ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളതില്‍ 20000ത്തോളം പ്രവാസികളാണ്. ഇതില്‍ ആയിരത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടും.

  • By Ashif
Google Oneindia Malayalam News

അബൂദാബി: പ്രവാസി ഹജ്ജ് ക്വാട്ട നിര്‍ത്തലാക്കിയത് തിരിച്ചടിയാകുന്നു. ഇനി ഒരു രാജ്യത്ത് ആ രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രമേ ഹജ്ജിന് പോവാന്‍ സാധിക്കു. ഇതുപ്രകാരം പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി യുഎഇ അറിയിച്ചു.

കഴിഞ്ഞാഴ്ചയാണ് സൗദി ഹജ്ജ് മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് മന്ത്രാലയ മേധാവികളും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

പ്രവാസി ഹജ്ജ് ക്വാട്ട നിര്‍ത്തി

പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിര്‍ത്തിയതായി യുഎഇ ഔഖാഫ് അധികൃതര്‍ അറിയിച്ചു. യുഎഇക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ ആ രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രമേ ഇനി പുറപ്പെടാനാകൂ. മലയാളികല്‍ ഉള്‍പ്പെടെയുള്ള യുഎഇ പ്രവാസികള്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.

സൗദിയുടെ നിയന്ത്രണം

സൗദി ഹജ്ജ് മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിലെ തീരുമാന പ്രകാരമാണ് യുഎഇയുടെ പ്രഖ്യാപനം. ഓരോ രാജ്യത്തിനും പ്രത്യേകം ഹജ്ജ് ക്വാട്ട അനുവദിക്കാറുണ്ട്. ആ ക്വാട്ടയിലാണ് പ്രവാസികളും ഹജ്ജിന് പോകാറ്. ഇനി അത് നടക്കില്ല.

സ്വന്തം രാജ്യത്ത് അപേക്ഷിക്കണം

ഒരു രാജ്യത്തിന് അനുവദിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ ആ രാജ്യത്തെ പൗന്‍മാര്‍ക്ക് മാത്രമേ ഉപയോഗപ്പെടുത്താനാകൂ. പ്രവാസികള്‍ക്ക് ഹജ്ജിന് പുറപ്പെടണമെങ്കില്‍ സ്വന്തം രാജ്യത്ത് അപേക്ഷിക്കണം. അവിടെ നിന്ന് അവസരം ലഭിക്കുന്ന മുറക്കേ ഇനി ഹജ്ജ് സാധ്യമാവുകയുള്ളൂ.

സര്‍ക്കുലര്‍ അയച്ചെന്ന് യുഎഇ

സ്വദേശി പൗരന്‍മാര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതിയുള്ളൂ എന്ന് കാണിച്ച് ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചെന്ന് യുഎഇ ഔഖാഫ് വക്താവ് ഡോ. അഹമ്മദ് ആല്‍ മൂസ പറഞ്ഞു. സൗദിയുടെ നിര്‍ദേശം യുഎഇക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ക്ക് തിരിച്ചടി

ഗള്‍ഫിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്ക് കുറച്ച് ദിവസം മാത്രമേ വിമാന ഷെഡ്യൂളിന് നീക്കിവയ്‌ക്കേണ്ടി വരുമായിരുന്നുള്ളു. ഇന്ത്യയിലെത്തി ഹജ്ജിന് പോകുമ്പോള്‍ അധികം ലീവ് എടുക്കേണ്ടി വരും.

അധിക അവധി എടുക്കേണ്ടി വരും

ഗള്‍ഫില്‍ നിന്നു ഹജ്ജിന് പോകുന്ന പ്രവാസികള്‍ കുറച്ചുദിവസം മാത്രം ലീവെടുത്താണ് തീര്‍ഥയാത്ര പുറപ്പെടാറുള്ളത്. ഈ സൗകര്യമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ഇനി നാട്ടിലെത്തി ഹജ്ജിന് പുറപ്പെട്ട് തിരിച്ചു വന്ന ശേഷം വീണ്ടും ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് മടങ്ങേണ്ട സാഹചര്യമാണുള്ളത്.

അപേക്ഷകരില്‍ 20000ത്തോളം പ്രവാസികള്‍

യുഎഇയില്‍ ഇത്തവണ ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളതില്‍ 20000ത്തോളം പ്രവാസികളാണ്. ഇതില്‍ ആയിരത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടും. യുഎഇക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട 6228 പേര്‍ക്കാണ്. ഇതിലേക്ക് മൊത്തം 37500 ഓളം അപേക്ഷ വന്നിട്ടുണ്ട്.

English summary
The General Authority of Islamic Affairs and Endowments has issued a circular to the Hajj and Umrah campaigns accredited in the UAE requesting them to stop issuing Hajj permits to non-nationals, whether for this season and coming seasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X