കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരും ലഡാക്കുമില്ലാതെ സൗദിയുടെ നോട്ടിലെ മാപ്പ്, ഇന്ത്യയുടെ ഇടപെടല്‍, അച്ചടി തന്നെ നിര്‍ത്തി!!

Google Oneindia Malayalam News

റിയാദ്: ഇന്ത്യയുടെ അതിര്‍ത്തിയുമായി സംബന്ധിച്ച പ്രതിഷേധത്തില്‍ പ്രശ്‌ന പരിഹാരവുമായി സൗദി അറേബ്യ. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താതെ നേരത്തെ ബാങ്ക് നോട്ടുകളിലുള്ള മാപ്പ് പുറത്തിറക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. ജി20 ഉച്ചകോടിയില്‍ സൗദി പ്രത്യേക നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. 20 റിയാല്‍ നോട്ടുകളാണ് പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നോട്ടുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. അച്ചടിയും നിര്‍ത്തിയിരിക്കുകയാണ്.

1

സൗദിയിലേക്കുള്ള ഇന്ത്യന്‍ അംബാസിഡര്‍ യൂസഫ് സയ്യീദ് നോട്ടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പ്രതിഷേധവും രേഖപ്പെടുത്തി. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യന്‍ മേഖലയില്‍ നിന്ന് നീക്കം ചെയ്തായിരുന്നു 20 റിയാലിന്റെ ബാങ്ക് നോട്ടുകളില്‍ മാപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്ക് നോട്ടുകളില്‍ സല്‍മാന്‍ രാജാവും ജി20 സൗദി ഉച്ചകോടിയുടെ ലോഗോയും ഒരുവശത്തുണ്ട്. പിന്നെയുള്ള ലോക ഭൂപടമാണ്. അതിലാണ് ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താതിരുന്നത്.

ജമ്മു കശ്മീരിനെ പൂര്‍ണമായും ഉള്‍പ്പെടുത്തിയായിരുന്നു മാപ്പ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. അതില്‍ പാകധീന കശ്മീരും, ഗില്‍ജിത്ത് ബാല്‍ട്ടിസ്ഥാനും അടങ്ങിയിരുന്നു. ഇതിനെ പ്രത്യേക ഭൂപ്രദേശമായിട്ടാണ് ഉള്‍പ്പെടുത്തിയത്. സൗദിയുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരികയും അത് പരിഹരിക്കുകയും ചെയ്തതായി. വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക അവര്‍ കാണുന്നുവെന്നും അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ഒരു സ്മരണിക എന്ന നിലയിലാണ് കറന്‍സി ഇറക്കാനിരുന്നത്. ഇത് പ്രചാരണത്തിനുള്ളതായിരുന്നില്ല. എന്തായാലും ഇത് പിന്‍വലിച്ചിട്ടുണ്ടെന്നും സൗദി വ്യക്തമാക്കി.

സൗദിയിലാണ് ജി20 ഉച്ചകോടി ഇത്തവണ നടക്കുന്നത്. നവംബര്‍ 21, 22 തിയതികളിലായിട്ടാണ് ഉച്ചകോടി. വിര്‍ച്വലായിട്ടാണ് യോഗങ്ങള്‍ നടക്കുക. നേരത്തെ കോവിഡിനെതിരെ യോജിച്ച പോരാട്ടം നടത്താമെന്ന് ജി20 രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. കോവിഡില്‍ നിന്ന് മുക്തി നേടുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഇത്തവണ ഉച്ചകോടി ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. എങ്ങനെ മഹാമാരികളെ നേരിടാമെന്നും, തൊഴില്‍ എങ്ങനെ പുനസ്ഥാപിക്കാണെന്നും ചര്‍ച്ചകളും ഭാഗമാവും.

ജി20 ട്രോയിക്കയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. മൂന്നംഗ കമ്മിറ്റിയാണിത്. ഉച്ചകോടി നടന്നതും, ഇപ്പോള്‍ നടക്കുന്നതും അടുത്ത ഉച്ചകോടി നടക്കുന്ന രാജ്യങ്ങളുമാണ് ഈ മൂന്നംഗ കമ്മിറ്റിയിലുണ്ടാവുക. ഇന്ത്യയില്‍ 2022ല്‍ ജി20 ഉച്ചകോടി നടക്കുന്നുണ്ട്.

Recommended Video

cmsvideo
rapid antigen test is not safe, says icmr

English summary
no kashmir in saudi arabia's g20 banknote after protest they withdraw the note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X